ശ്വാസതടസമുള്ളവർ മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലം എത്തുന്നതോടെ അന്തരീക്ഷത്തിലെ ഈർപ്പം കൂടുകയും പൂപ്പൽ, പൊടി, അണുബാധകൾ എന്നിവ വർധിക്കുകയും ചെയ്യുന്നു.

Person experiencing of breathing issue

മഴക്കാലം ശ്വാസതടസം, ആസ്ത്മ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ രോഗലക്ഷണങ്ങൾ രൂക്ഷമാക്കാൻ കാരണമാകാറുണ്ട്.

Person experiencing of breathing issue

ചില മുൻകരുതലുകൾ സ്വീകരിച്ചാൽ ശ്വാസകോശാരോഗ്യം സംരക്ഷിക്കാനും ശ്വാസതടസം മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കഴിയും.

Person experiencing of breathing issue

എപ്പോഴും കയ്യിൽ ഇൻഹേലറും മരുന്നുകളും കരുതാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pexels

വീട്ടിൽ ഈർപ്പം നിയന്ത്രിക്കുക.പൂപ്പൽ വളരുന്നത് തടയാൻ വീടിന്റെ ജനലുകളും മുറികളും വായുസഞ്ചാരമുള്ളതാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

മഴയിൽ നനഞ്ഞാൽ ശരീരം വേഗം ഉണക്കുകയും ചൂട് നിലനിർത്തുകയും ചെയ്യുക.

പ്രതീകാത്മക ചിത്രം |

തണുത്ത പാനീയങ്ങളും പഴകിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. ധാരാളം ചൂടുവെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡ് ആക്കുക.

Hot water

പുറത്തിറങ്ങുമ്പോൾ മൂക്കും വായയും മാസ്ക് ഉപയോഗിച്ച് മൂടുന്നത് തണുപ്പ് കൊള്ളുന്നത് കുറയ്ക്കാനും ശ്വാസതടസം ഉണ്ടാകുന്നത് നിയന്ത്രിക്കാനും സഹായിക്കും.

പ്രതീകാത്മക ചിത്രം |

അമിതമായ തണുപ്പും കാറ്റും മഴയുമുള്ള സമയങ്ങളിൽ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാം. ഇത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

RAIN | ഫയൽ

ശ്വാസതടസം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ കൃത്യമായി മരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം.

MEDICINE | Pinterest

പുറത്ത് പോയിട്ട് വന്നതിന് ശേഷം മുഖം നന്നായി കഴുകാൻ ശ്രദ്ധിക്കണം. ഇത് പൊടിപടലങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.

Washing face | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File