വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്തെ കടുത്ത ചൂട് മനുഷ്യരെപ്പോലെ തന്നെ വാഹനങ്ങളെയും ബാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായ താപനില കാരണം ബാറ്ററി പ്രശ്നങ്ങൾ, ടയർ പ്രഷർ വ്യതിയാനം, എൻജിൻ ഓവർഹീറ്റിംഗ്, എസി തകരാർ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ മുൻകരുതലുകൾ വഴി വേനൽക്കാലത്ത് കാർ സുരക്ഷിതമായി സൂക്ഷിക്കാനും അപ്രതീക്ഷിത തകരാറുകളിൽ നിന്നും ഒഴിവാക്കാം

പ്രതീകാത്മക ചിത്രം | Pinterest

എഞ്ചിനും കൂളിംങ് സിസ്റ്റവും

ഉയർന്ന താപനില എഞ്ചിനെയും കൂളിങ് സിസ്റ്റത്തെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കൂളന്റിന്റെ അളവ് കുറയുകയോ അതിന്റെ ഗുണനിലവാരം മോശമാവുകയോ ചെയ്താൽ എഞ്ചിൻ അമിതമായി ചൂടാകാൻ കാരണമാകും. ഇത് വാഹനം പാതിവഴിയിൽ നിന്നുപോകുന്ന സാഹചര്യം ഉണ്ടാക്കിയേക്കാം.

Car engine | Pinterest

ബാറ്ററിയിലെ മാറ്റങ്ങൾ

കടുത്ത ചൂട് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. ബാറ്ററിയിലെ ദ്രാവകം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നത് അതിനെ ദുർബലമാക്കുന്നു. പഴയ ബാറ്ററികൾ വേനൽക്കാലത്ത് പെട്ടെന്ന് പ്രവർത്തനരഹിതമാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പരിശോധന അത്യാവശ്യമാണ്.

car battery | Pinterest

ടയറുകളുടെ സുരക്ഷ

റോഡിലെ ചൂടും അന്തരീക്ഷ താപനിലയും ടയറിലെ മർദ്ദം വർദ്ധിപ്പിക്കും. പഴയതോ തേയ്മാനം സംഭവിച്ചതോ ആയ ടയറുകൾ ഇത്തരത്തിൽ മർദ്ദം കൂടുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. അതിനാൽ ടയർ പ്രഷർ കൃത്യമായ അളവിൽ നിലനിർത്താൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

പെയിന്റും ഇന്റീരിയറും

സൂര്യപ്രകാശം നേരിട്ട് ദീർഘനേരം ഏൽക്കുന്നത് കാറിന്റെ പുറംമോടിയെയും പെയിന്റിനെയും ബാധിക്കും. ഡാഷ്‌ബോർഡിൽ വിള്ളലുകൾ വീഴാനും സീറ്റുകളുടെ നിറം മങ്ങാനും ഇത് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ സൺഷെയ്ഡുകളോ കാർ കവറോ ഉപയോഗിക്കുന്നത് ഒരു പരിധിവരെ ഇത്തരം കേടുപാടുകൾ തടയാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

എസി സർവീസിങ്

വേനൽക്കാലത്ത് എസിയുടെ അമിത ഉപയോഗം എഞ്ചിനിൽ അധിക സമ്മർദ്ദം ചെലുത്തുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും. അതിനാൽ ചൂട് കൂടുന്നതിന് മുൻപ് തന്നെ എസി സർവീസ് ചെയ്യേണ്ടത് പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

വേനൽക്കാലത്ത് വാഹനം തണലിൽ പാർക്ക് ചെയ്യുക.എഞ്ചിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ് എന്നിവ പതിവായി പരിശോധിക്കുക,

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File