ഉച്ചയൂണിന് ശേഷമുള്ള മയക്കം സ്ഥിരം ! ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഉച്ചയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വയറു നിറയെ കഴിച്ചു കഴിഞ്ഞാൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലും കഴിയാത്ത കഠിനമായ ക്ഷീണമോ മയക്കമോ അനുഭവപ്പെടാറുണ്ടോ?

പ്രതീകാത്മക ചിത്രം | AI Generated

ഈ അവസ്ഥയെയാണ് ‘ഫുഡ് കോമ’ എന്ന് പറയുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

രക്തചംക്രമണത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

വയറു നിറയെ അമിതമായി ആഹാരം കഴിക്കുന്നതും ഫുഡ് കോമയ്ക്ക് കാരണമാകും.

പ്രതീകാത്മക ചിത്രം | AI Generated

ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണങ്ങളിൽ ‘ട്രിപ്റ്റോഫാൻ’ എന്ന ഘടകമുണ്ട്. ഇത് ശരീരത്തിൽ സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഉറക്കം വരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫുഡ് കോമയെ പ്രതിരോധിക്കാൻ സാധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഒരിക്കലും വയറ് നിറയെ ഭക്ഷണം കഴിക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

എല്ലാ ദിവസവും രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങാൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

നിർജ്ജലീകരണം ക്ഷീണമുണ്ടാക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ വെള്ളം, ജ്യൂസ് എന്നിവ ധാരാളം കുടിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നത് മയക്കം വർദ്ധിപ്പിക്കും. കൂടാതെ മദ്യപാനം രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനാൽ പകൽ സമയത്ത് കൂടുതൽ ക്ഷീണം അനുഭവപ്പെടാൻ കാരണമാകും.

Alcohol | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File