പെർഫ്യൂം മാത്രം പോരാ; ശരീര സുഗന്ധം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിൽ നിന്ന് എല്ലായ്പ്പോഴും നല്ല സുഗന്ധം ലഭിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ രാവിലെ ഉപയോഗിച്ച പെർഫ്യൂമോ ഡിയോഡറന്റോ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മാഞ്ഞുപോകും.

പ്രതീകാത്മക ചിത്രം | Pinterest

ചില ചെറിയ ശീലങ്ങൾ സ്വീകരിച്ചാൽ ശരീരസുഗന്ധം കൂടുതൽ നേരം നിലനിർത്താൻ കഴിയും.

Things to keep in mind to maintain body odor |

അതിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാം.

Things to keep in mind to maintain body odor |

വ്യക്തിശുചിത്വം

ശരീരത്തില്‍ പ്രത്യേക തരം ബാക്ടീരിയകളുടെ സന്നിധ്യമാണ് ദുർ​ഗന്ധത്തിന് കാരണമാകുന്നത്. അതിനാൽ കുളിക്കുമ്പോൾ ആന്റി-ബാക്ടീരിയൽ സോപ്പ് ഉപയോ​ഗിക്കുന്നത് ബാക്ടീര ഇല്ലാതാക്കാനും ഒരുപരിധിവരെ ശരീര​ദുർ​ഗന്ധം അകറ്റാനും സഹായിക്കും.

Things to keep in mind to maintain body odor | Pinterest

അമിതമായി വിയർപ്പുള്ളവർ ദിവസത്തിൽ രണ്ട് നേരം കുളിക്കാൻ ശ്രമിക്കുക. ശരീരത്തിൽ നിന്ന് വെള്ളം നന്നായി ഒപ്പിയ ശേഷം വസ്ത്രം ധരിക്കുക.

Things to keep in mind to maintain body odor | Meta AI Image

എക്സ്ഫോളിയേറ്റ്

ആഴ്ചയിൽ ഒരു തവണയെങ്കിലും ശരീരം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോങ്ങളെയും ബാക്ടീരിയകളെ അകറ്റാൻ ഫലപ്രദമാണ്. ഇത് ശരീരദുർ​ഗന്ധം അകറ്റാൻ സഹായിക്കും.

Exfoliate

സുഗന്ധതൈലം

കുളിക്കുന്ന വെള്ളത്തിൽ റോസ്, ലാവെനൻഡർ അല്ലെങ്കിൽ ചന്ദനത്തിന്‍റെ തൈലം ഒഴിക്കുന്നത് ദീർഘനേരം സു​ഗന്ധം ശരീരത്തിൽ നിലനിർത്താൻ സഹായിക്കും.

Essential oils

ബോഡി ലോഷന്‍

സുഗന്ധതൈലത്തിന്‍റെ അതേ മണമുള്ള ബോഡി ലോഷന്‍ അല്ലെങ്കില്‍ മോസ്ചറാസര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ശേഷം കൈത്തണ്ട, കഴുത്ത്, ചെവിയുടെ പിൻഭാ​ഗങ്ങൾ എന്നിവിടങ്ങളിൽ മിതമായി രീതിയില്‍ പെര്‍ഫ്യൂം പുരട്ടാം.

Body lotion

ഡിയോഡറൻ്റുകൾ

അമിതമായി വിയർക്കുന്നത് തടയാൻ ഡിയോഡറന്റുകൾ ഉപയോ​ഗിക്കാറുണ്ട്. തിരഞ്ഞെടുക്കുമ്പോൾ വീര്യം കുറഞ്ഞവ ഉപയോ​ഗിക്കാൻ ശ്രമിക്കുക. സെൻസിറ്റീവ് ചർമം ഉള്ളവർ ഹൈപ്പോ അലോർജെനിക് ഓപ്ഷനുകൾ തേടുക. കുളിച്ച ഉടൻ ഡിയോഡറന്റുകൾ ചർമത്തിൽ പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.

Deodorants

വസ്ത്രങ്ങൾ

അലക്കി ഉണങ്ങിയ വസ്ത്രങ്ങൾക്കിടയിലോ അലമാരിയിലോ ഉണങ്ങിയ ലാവെൻഡർ അല്ലെങ്കിൽ സു​ഗന്ധമുള്ള ഔഷധസസ്യങ്ങളുടെ പാക്കറ്റുകൾ സൂക്ഷിക്കാവുന്നതാണ്. ഇത് വസ്ത്രത്തിന് നല്ല സു​ഗന്ധവും നിങ്ങളെ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യും.

Dried Herbs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam