ആര്‍ത്തവ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ക്ക് മൂത്രാശയ സംബന്ധമായ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള സമയമാണ് ആര്‍ത്തവ സമയം.

Things to keep in mind to maintain menstrual hygiene

മൂത്രനാളിയിലൂടെ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ച് ഗര്‍ഭാശയത്തിലും പെല്‍വിക് ഭാഗത്തും അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.

Things to keep in mind to maintain menstrual hygiene

അതിനാല്‍, എല്ലാ സ്ത്രീകളും ആര്‍ത്തവ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്.

Things to keep in mind to maintain menstrual hygiene

ഒരു ചെറിയ അശ്രദ്ധ പോലും അണുബാധയ്ക്ക് കാരണമായേക്കാം.

Things to keep in mind to maintain menstrual hygiene

ആര്‍ത്തവ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Things to keep in mind to maintain menstrual hygiene

ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക

ഇറുകിയ ജീന്‍സ്, ഇറുകിയ ഷോര്‍ട്ട്‌സ്, ഇറുകിയ അടിവസ്ത്രങ്ങള്‍ എന്നിവ തുടര്‍ച്ചയായി ദീര്‍ഘനേരം ധരിക്കരുത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴുണ്ടാകുന്ന ഈര്‍പ്പം തിണര്‍പ്പ്, വജൈനല്‍ അണുബാധകള്‍, യുടിഐകള്‍ എന്നിവയ്ക്ക് കാരണമാകും. വായുസഞ്ചാരം ലഭിക്കുന്ന കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.

Jeans | Pinterest

ഹീറ്റിങ് പാഡുകള്‍ ഉപയോഗിക്കുക

ആര്‍ത്തവസമയത്ത് തുടകളിലും അടിവയറ്റിലും പുറംഭാഗങ്ങളിലും നേരിയതോ ശക്തമായതോ ആയ വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. നടുവിലും വയറിലും ഹീറ്റിങ് പാഡ് ഉപയോഗിക്കുകയാണെങ്കില്‍ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും.

Heating pads

നല്ല ഭക്ഷണം കഴിക്കുക

ആര്‍ത്തവത്തിന് മുമ്പും ആര്‍ത്തവ സമയത്തും ആര്‍ത്തവ ശേഷവും ധാരാളം പഴങ്ങള്‍ കഴിക്കുക.

പ്രതീകാത്മക ചിത്രം

ജലാംശം നിലനിര്‍ത്തുക

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക.

Drinking Water | Pinterest

സാനിറ്ററി നാപ്കിനുകള്‍ ഇടയ്ക്കിടെ മാറ്റുക

ശരിയായ സാനിറ്ററി നാപ്കിനുകള്‍, ടാംപണുകള്‍, മെൻസ്ട്രൽ കപ്പുകള്‍ എന്നിവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പാഡുകള്‍ ഇടയ്ക്കിടെ മാറ്റണം. മെൻസ്ട്രൽ കപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ഇടയ്ക്കിടെ വൃത്തിയാക്കുക.

Sanitary napkins

ദിവസവും രണ്ടു തവണ കുളിക്കുക

ആര്‍ത്തവ സമയത്ത് ഒരു ദിവസം കുറഞ്ഞത് രണ്ട് തവണയെങ്കിലും കുളിക്കണം. ഇത് ശുചിത്വം നിലനിര്‍ത്തുകയും ശരീര ദുര്‍ഗന്ധവും അണുബാധയും ഇല്ലാതാക്കുകയും ചെയ്യും.

Shower bath | Pinterest

ഇന്റിമേറ്റ് വാഷ് ഉപയോഗിച്ച് കഴുകുക

പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ചെറുചൂടുള്ള വെള്ളത്തില്‍ യോനീ ഭാഗങ്ങള്‍ കഴുകണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഫാന്‍സി സോപ്പുകള്‍ ഉപയോഗിക്കരുത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഇന്റിമേറ്റ് വാഷ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം.

Intimate wash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file