മഴപെയ്യുമ്പോൾ കാറിലെ ​ഗ്ലാസ് മങ്ങുന്നുവോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്തെ ഡ്രൈവിങിൽ ഏറ്റവും വില്ലനാകുന്നത് വിൻഡ്ഷീൽഡിലെ (ഗ്ലാസിലെ) മൂടൽ അല്ലെങ്കിൽ മഞ്ഞു വീഴുന്നതാണ്. ഇത് കാഴ്ച മറയ്ക്കുമ്പോൾ പലരും പെട്ടെന്ന് പാനിക് ആവാറുണ്ട്

Car windows fog up while driving in the rain

എന്നാൽ പേടിക്കേണ്ട കാര്യമില്ല. ഈ 4 കാര്യങ്ങൾ ഓർത്തു വെച്ചാൽ മതി.

Car windows fog up while driving in the rain

AC ഓൺ ചെയ്യുക

വണ്ടിക്കുള്ളിലെ തണുപ്പും ഈർപ്പവും ക്രമീകരിക്കാൻ എയർകണ്ടീഷണർ നിർബന്ധമായും ഓൺ ചെയ്യുക.

Car windows fog up while driving in the rain

ഡിഫോഗർ ഓൺ ചെയ്യുക

മുൻപിലെയും പിൻപിലെയും ഗ്ലാസുകളിലെ മങ്ങൽ മാറ്റാൻ ഡിഫോഗർ സ്വിച്ച് ഉപയോഗിക്കുക.

Car windows fog up while driving in the rain

ഫ്രഷ് എയർ മോഡ്

കാറിനുള്ളിലെ വായു മാത്രം റീസർക്കുലേറ്റ് ചെയ്യാതെ, പുറത്തുനിന്നുള്ള വായു അകത്തേക്ക് വരുന്ന 'Fresh Air Mode' ലേക്ക് മാറ്റുക. ഇത് വണ്ടിക്കുള്ളിലെയും പുറത്തെയും താപനില ഒരുപോലെയാക്കാൻ സഹായിക്കും.

Car windows fog up while driving in the rain

ഫാൻ സ്പീഡ് കൂട്ടുക

ഗ്ലാസിലേക്ക് നേരിട്ട് കാറ്റ് അടിക്കുന്ന രീതിയിൽ എയർ ഫ്ലോ സെറ്റ് ചെയ്ത് ഫാൻ സ്പീഡ് കൂട്ടുക.

Car windows fog up while driving in the rain

ഓർക്കുക

ഗ്ലാസ് മങ്ങുമ്പോൾ തുണി ഉപയോഗിച്ച് തുടയ്ക്കുന്നത് കാഴ്ച്ച കൂടുതൽ മോശമാക്കാൻ മാത്രമേ ഉപകരിക്കൂ.

Car windows fog up while driving in the rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam