വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

വേനൽ കനത്തതോടെ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശമാണ് പാൽ കേടാകുന്നത്.

Milk | Pinterest

ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത പാക്കറ്റ് പാലും തൈരും വേനൽ ചൂട് കൂടിയ സാഹചര്യത്തിൽ പിരിഞ്ഞുപോകും.

Milk | Pinterest

വേനലിൽ പാൽ കേടാകാതിരിക്കാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം

Milk | Pinterest

കടുത്ത വേനലില്‍ പാലും തൈരും ഉപയോഗം വരെ 4-5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം.

Milk | Pinterest

അന്തരീക്ഷ ഊഷ്മാവില്‍ അലക്ഷ്യമായി വെളിയില്‍ വെച്ച പാക്കറ്റ് പാല്‍ പെട്ടെന്ന് കേടാകും. അതിനാല്‍ ശരിയായി ശീതീകരിച്ച് സൂക്ഷിക്കുന്ന പാല്‍ ചോദിച്ചുവാങ്ങണം.

Milk | Pinterest

പാലോ തൈരോ വാങ്ങിയാൽ എത്രയും പെട്ടെന്ന് ശീതികരിച്ച് സൂക്ഷിക്കണം.

Milk | Pinterest

യാത്രയിലും മറ്റും പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവയിൽ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാക്കറ്റ് പാല്‍ അധികനേരം സൂക്ഷിക്കരുത്.

Milk | Pinterest

ശീതീകരിച്ചു സൂക്ഷിക്കുന്നത് എടുത്ത് ആവശ്യം കഴിഞ്ഞ് ബാക്കി ഉടന്‍ ഫ്രിഡ്ജിൽ തിരികെ വെക്കണം.

പ്രതീകാത്മക ചിത്രം | Pinterest

അന്തരീക്ഷ ഊഷ്മാവില്‍ അധികസമയം വെച്ച പാല്‍ പിന്നീട് ശീതീകരിച്ചാലും കേടാകാതിരിക്കണമെന്നില്ല.

MILK | Pinterest

പാക്കറ്റ് പാല്‍ റഫ്രിജറേറ്ററിലെ ചില്‍ ബോക്സില്‍ സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിക്കുന്നത് അഭികാമ്യമല്ല.

പ്രതീകാത്മക ചിത്രം | Pinterest

പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കണം.

Milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File