സമകാലിക മലയാളം ഡെസ്ക്
നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ട. കറിവെക്കാനും പുഴുങ്ങി കഴിക്കാനും മുട്ട ഉപയോഗിക്കുന്നു.
പ്രോട്ടീന്‍ ഉള്‍പ്പടെയുള്ള അവശ്യപോഷകങ്ങളെല്ലാം മുട്ടയില്‍ അടങ്ങിയിരിക്കുന്നു.
എന്നാല്‍, മിക്കപ്പോഴും മുട്ട പുഴുങ്ങിയെടുത്ത് തൊലി പൊളിച്ചു കഴിയുമ്പോഴാണ് ആവശ്യത്തിന് വെന്തിട്ടില്ലെന്ന് മനസ്സിലാകുക.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൃത്യമായി മുട്ട പുഴുങ്ങിയെടുക്കാൻ കഴിയും
വെള്ളം നന്നായി തിളച്ചശേഷം തീ കുറച്ച് വെച്ച് വേണം മുട്ട വേവിച്ചെടുക്കാൻ. എത്ര സമയം മുട്ട ചെറുതീയില്‍ വെച്ച് വേവിക്കുന്നു എന്നതാണ് മുട്ടയുടെ വേവ് തീരുമാനിക്കുന്നത്.
മൃദുവായി പുഴുങ്ങിയെടുക്കാന്‍ ആണെങ്കില്‍ ആറ് മിനിറ്റ് വെള്ളത്തിലിട്ട് പുഴുങ്ങാം. ഇടത്തരം രീതിയില്‍ വേവിച്ചെടുക്കാന്‍ ആണെങ്കില്‍ 7-8 മിനിറ്റ് ചെറുതീയില്‍ പുഴുങ്ങിയെടുക്കാം. നന്നായി കട്ടിയില്‍ പുഴുങ്ങിയെടുക്കാന്‍ 10 മുതല്‍ 12 മിനിറ്റ് വരെ ചെറുതീയില്‍ വെച്ച് പുഴുങ്ങിയെടുക്കാം.
തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഇട്ട് മുട്ട പുഴുങ്ങിയെടുക്കരുത്. മുട്ട പുഴുങ്ങാന്‍ എപ്പോഴും ആദ്യം തണുത്തവെള്ളം എടുക്കുക. ഈ വെള്ളം മുട്ടയോട് കൂടി അടുപ്പത്ത് വെച്ച് വേണം പുഴുങ്ങിയെടുക്കാന്‍.
മുട്ട പുഴുങ്ങിയെടുക്കുമ്പോൾ പൊട്ടിപ്പോകാതിരിക്കാന്‍ ഒരുപാട് മുട്ട ഒന്നിച്ച് ഒരു പാത്രത്തില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരൊറ്റ വരിയിയില്‍ മാത്രമായി മുട്ട സൂക്ഷിക്കണം.
പുഴുങ്ങുമ്പോള്‍ വെള്ളത്തില്‍ സ്വല്‍പം വിനാഗിരിയോ ഉപ്പോ ചേര്‍ത്ത് കൊടുക്കുന്നത് മുട്ട പൊട്ടിപ്പോകാതിരിക്കാനും പരക്കാതെ ഇരിക്കാനും സഹായിക്കും. ഒപ്പം തോട് പൊളിച്ചെടുക്കുന്നത് എളുപ്പമാക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates