സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ ആരോഗ്യവും സുരക്ഷയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പനി, ചുമ, ജലദോഷം, കാൽ തെന്നൽ തുടങ്ങിയ പ്രശ്നങ്ങൾ ഈ സമയത്ത് കൂടുതലായി കാണപ്പെടാം.
അതിനാൽ മാതാപിതാക്കളും കുട്ടികളും ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് അത്യാവശ്യമാണ്.
കുട്ടികൾക്ക് മഴക്കാലത്ത് ഉപയോഗിക്കാൻ മഴക്കോട്ടും കുടയും കൊടുത്തുവിടാൻ മറക്കരുത്.
സ്‌കൂൾബസ്സിലും ഓട്ടോറിക്ഷയിലും മറ്റും കയറുമ്പോൾ തല നനഞ്ഞാൽ തുടയ്ക്കാൻ ഒരു ടവ്വൽ കൊടുത്തുവിടണം.
ക്ലാസില്ലാത്ത സമയങ്ങളിൽ പുറത്ത് മഴ നനഞ്ഞ് കളിക്കരുതെന്ന് രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കേണ്‌തുണ്ട്.
മഴക്കാലത്ത് സ്‌കൂൾമുറ്റത്തും മറ്റും വഴുക്കലുണ്ടാകാൻ സാധ്യതയുള്ളതിനാൽ പതുക്കെ നടക്കണമെന്നു നിർദേശിക്കാം.
നനഞ്ഞ ഉടുപ്പ് പിഴിഞ്ഞ് വെള്ളം കളയാൻ പഠിപ്പിക്കണം.
ഉച്ചവരെ ചൂടുനിൽക്കുന്ന പാത്രങ്ങളിൽ ആഹാരം കൊടുത്തുവിടാൻ ശ്രദ്ധിക്കുക.
മഴ പെയ്യുമ്പോൾ ക്ലാസ്സിലെ ജനലിനടുത്ത് നിൽക്കരുതെന്ന് പ്രത്യേകം പറയണം.
പനിയോ മറ്റോ കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കാൻ മടിക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates