ഇറച്ചി എയർ ഫ്രൈയറിൽ ആണോ വേവിക്കുന്നത്? ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിലെ ഒരു അത്യാവശ്യ വസ്തുവായി മാറികഴിഞ്ഞിരിക്കുകയാണ് എയർ ഫ്രൈയർ.

പ്രതീകാത്മക ചിത്രം | Pinterest

കുറച്ച് എണ്ണയിൽ വേഗത്തിൽ ഭക്ഷണ സാധനങ്ങൾ പാകം ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

പ്രതീകാത്മക ചിത്രം | Pinterest

ആരോ​ഗ്യം കൂടുതൽ ശ്രദ്ധിക്കുന്നവർ ഇറച്ചി ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് ഇത്തരത്തിലുള്ള എയർ ഫ്രയറുകളാണ്.

പ്രതീകാത്മക ചിത്രം | Pinterest

എയർ ഫ്രൈയറിൽ ഇറച്ചി വേവിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ആദ്യമേ ചൂടാക്കാം

ഇറച്ചി പാകം ചെയ്യുന്നതിന് മുമ്പ് എയർ ഫ്രൈയർ ചൂടാക്കാൻ വെയ്ക്കണം. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ഇത് ചൂടാക്കിയതിന് ശേഷം മാത്രമേ ഇറച്ചി വേവിക്കാൻ പാടുള്ളു.

പ്രതീകാത്മക ചിത്രം | Pinterest

കൃത്യമായ താപനിലയിൽ വെയ്ക്കാം

അമിതമായ ചൂടിൽ എയർ ഫ്രൈയറിൽ ഇറച്ചി വേവിക്കാൻ പാടില്ല. ചെറിയ ചൂടിലിട്ട് വേണം ഇത് പാകം ചെയ്തെടുക്കേണ്ടത്. എങ്കിൽ മാത്രമേ ഇറച്ചി നന്നായി പാകമായി കിട്ടുകയുള്ളു.

പ്രതീകാത്മക ചിത്രം | Pinterest

ഇറച്ചി കഷ്ണങ്ങളാക്കാം

ഒരേ അളവിൽ ഇറച്ചി കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം മാത്രമേ എയർ ഫ്രൈയർ ബാസ്കറ്റിൽ ഇത് പാകം ചെയ്യാൻ വെയ്ക്കാൻ പാടുള്ളു.

പ്രതീകാത്മക ചിത്രം | Pinterest

ഈർപ്പം ഉണ്ടാവരുത്

എയർ ഫ്രൈയറിൽ പാകം ചെയ്യുമ്പോൾ ഇറച്ചിയിൽ ഈർപ്പം ഉണ്ടാവാൻ പാടില്ല. ഇത് ഇറച്ചി നന്നായി വേവുന്നതിന് തടസമാകുന്നു

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File