സമകാലിക മലയാളം ഡെസ്ക്
പെഡിക്യൂർ ചെയ്യുന്നത് കാലുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകുന്നു.
എന്നാൽ പലപ്പോഴും ചെറിയ ശ്രദ്ധക്കുറവുകൾ പോലും കാലുകൾക്ക് ഇൻഫെക്ഷൻ, വേദന, അല്ലെങ്കിൽ ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകാം.
വീട്ടിൽ പെഡിക്യൂർ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില സാധാരണ അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പെഡിക്യൂറിന്റെ ആദ്യഘട്ടമായി കാലുകൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നത് സാധാരണമാണ്. എന്നാൽ വളരെ നേരം വെള്ളത്തിൽ വയ്ക്കുന്നത് ചർമത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തും. ഇതുമൂലം കാലുകൾ വരണ്ടതാകാനും പൊട്ടലുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഹീൽ സ്ക്രബ്ബറോ പ്യൂമിസ് സ്റ്റോണോ ഉപയോഗിച്ച് കട്ടിയുള്ള ചർമം നീക്കുന്നത് നല്ലതാണ്. പക്ഷേ അമിതമായി ഉരച്ചാൽ ചർമത്തിന് കേടുപാടുകൾ സംഭവിക്കാം. ചിലപ്പോൾ വേദനയും പൊട്ടലുകളും ഉണ്ടാകാം.
നഖത്തിന്റെ അടിഭാഗത്തുള്ള ക്യൂട്ടിക്കിൾ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പാളിയാണ്. ഇത് മുറിച്ചുമാറ്റുന്നത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും അകത്തേക്ക് പ്രവേശിക്കാൻ വഴിയൊരുക്കും.
നഖം മുറിക്കുന്ന ഉപകരണങ്ങൾ, ഫയലുകൾ, സ്ക്രബ്ബറുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാത്തത് അണുബാധയ്ക്ക് കാരണമാകാം. വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളാണെങ്കിലും ഓരോ ഉപയോഗത്തിനു ശേഷവും ശുചിയാക്കണം.
നഖങ്ങൾ വളരെ കയറ്റി മുറിക്കുന്നത് ഇൻഗ്രോൺ ടോനെയിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. നഖങ്ങൾ നേരായ രീതിയിൽ മുറിക്കുന്നതാണ് നല്ലത്.
പെഡിക്യൂറിന് ശേഷം പലരും ഈ ഘട്ടം ഒഴിവാക്കാറുണ്ട്. എന്നാൽ കാലുകളുടെ ചർമം മൃദുവായി നിലനിർത്താൻ നല്ലൊരു മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
എപ്പോഴും നെയിൽ പോളിഷ് ഉപയോഗിക്കുന്നത് നഖങ്ങൾക്ക് വായു ലഭിക്കുന്നത് കുറയ്ക്കാം. ഇടയ്ക്കിടെ നഖങ്ങൾക്ക് വിശ്രമം നൽകുന്നത് നല്ലതാണ്.
കാലുകളിൽ മുറിവോ ഫംഗൽ ഇൻഫെക്ഷനോ ഉണ്ടെങ്കിൽ പെഡിക്യൂർ ചെയ്യുന്നത് പ്രശ്നം കൂടുതൽ വഷളാക്കാം. ആദ്യം ചികിത്സ തേടുന്നതാണ് നല്ലത്.
കാലുകളുടെ ആരോഗ്യം നിലനിർത്താൻ സ്ഥിരമായ പരിചരണം ആവശ്യമാണ്. മാസത്തിൽ ഒരിക്കൽ പെഡിക്യൂർ ചെയ്യുന്നത് പലർക്കും മതിയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates