ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഹോട്ടലിലെ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് രണ്ടു പേർ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.

പ്രതീകാത്മക ചിത്രം | Pinterest

മുൻപും ഇത്തരത്തിൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ വാർത്തകൾ വന്നിരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

മാംസവിഭവങ്ങൾ കഴിച്ചു ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവങ്ങളാണ് അധികവും.

പ്രതീകാത്മക ചിത്രം | Pinterest

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ കുടുംബാംഗങ്ങളുടെ ജീവനെക്കരുതി ഈ മുൻകരുതലുകൾ എടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

റസ്റ്ററന്റിൽ നിന്നായാലും ഹോം ഡെലിവറിയായാലും വാങ്ങുന്ന ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. താപനിലയിൽ വരുന്ന വ്യത്യാസം ബാക്ടീരിയ പെരുകുന്നതിനു കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

അൽഫാം, ഗ്രിൽഡ് ചിക്കൻ, ബാർബി ക്യൂ എന്നിവ പാതി വേവിച്ച ശേഷം ഓർഡർ കിട്ടുമ്പോൾ മുഴുവനും വേവിച്ചു കൊടുക്കുകയാണു ചെയ്യുന്നത്. തിരക്കു കൂട്ടിയാൽ ഇവ പൂർണമായി വേവുന്നതിനു മുൻപ് കഴിക്കേണ്ടി വരാം.അതിനാൽ സമയമെടുത്ത് കൃത്യമായി പാകം ചെയ്തവ മാത്രം കഴിക്കുക

പ്രതീകാത്മക ചിത്രം | Pinterest

പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കേണ്ടി വരുന്നവർ വെജിറ്റേറിയൻ വിഭവങ്ങൾ കൂടുതലായി കഴിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഹോട്ടൽ പരിസരങ്ങളും അടുക്കളയും വൃത്തിയുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടൽ തിരഞ്ഞെടുക്കുക

പ്രതീകാത്മക ചിത്രം | Pinterest

വഴിയരികിലും മറ്റും പാകം ചെയ്യുന്ന ഭക്ഷണം ഒഴിവാക്കണം. പൊടിപടലങ്ങളും മറ്റും ഭക്ഷണത്തിൽ പറ്റിപ്പിടിച്ചിരുന്ന് അണുബാധയുണ്ടാകാം.

പ്രതീകാത്മക ചിത്രം | Pinterest

ഹോട്ടലിൽ നിന്നും ചൂടുവെള്ളം മാത്രം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം ഉപയോ​ഗിക്കരുത്.

Hot water | Pinterest

ഓർഡർ ചെയ്ത ഭക്ഷണത്തിന് പരിചിതമല്ലാത്ത രുചിയോ മണമോ ഉണ്ടെങ്കിൽ ആ ഭക്ഷണം കഴിക്കാതിരിക്കുക

പ്രതീകാത്മക ചിത്രം | AI Generated

ഹോട്ടലുകൾ തിരഞ്ഞെടുക്കുമ്പോൾ ഓൺലൈനിൽ ആവശ്യത്തിന് റേറ്റിങും റിവ്യൂകളും ഉള്ളവ തിരഞ്ഞെടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File