ചോറ് അത്ര നിസ്സാരമല്ല, കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. എന്നാൽ അത് കൈകാര്യം ചെയ്യുമ്പോൾ അത്ര ശ്രദ്ധ നൽകാറില്ല.

Boiled rice | Pinterest

ചോറ് ശരിയായ രീതിയിൽ സൂക്ഷിക്കാത്തതോ, വീണ്ടും ചൂടാക്കുന്നതിൽ അശ്രദ്ധ പുലർത്തുന്നതോ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം

Boiled rice | Pinterest

അതിനാൽ വേവിച്ച ചോറ് എങ്ങനെ സൂക്ഷിക്കണം, എത്ര സമയത്തിനകം ഉപയോഗിക്കണം, വീണ്ടും ചൂടാക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ അറിയുന്നത് ഏറെ പ്രധാനമാണ്.

Boiled rice | Pinterest

വേവിച്ച ചോറ് അടുപ്പിൽ നിന്ന് വാങ്ങി നാലു മണിക്കൂറിനകം ഉപയോഗിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

വേവിച്ച ചോറ് നല്ല അടപ്പുള്ള ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

5 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ റഫ്രിജറേറ്ററിൽ വയ്ക്കാം.

പ്രതീകാത്മക ചിത്രം | Pinterest

റഫ്രിജറേറ്ററിൽ സൂക്ഷിച്ച ഭക്ഷണം 24 മണിക്കൂറിനുള്ളിൽതന്നെ ഉപയോഗിക്കണം.

Boiled rice | Pinterest

ഏറെ നേരം സാധാരണ താപനിലയിൽ ചോറ് വയ്ക്കുന്നത് ഒഴിവാക്കണം.

Boiled rice | Pinterest

പ്ലഗ് ഊരിയിട്ട റൈസ് കുക്കറിൽ മണിക്കൂറുകളോളം ചോറ് വയ്ക്കരുത്. ഇത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സാധ്യതകൂട്ടും.

പ്രതീകാത്മക ചിത്രം | Pinterest

വേവിച്ച ചോറ് വീണ്ടും ചൂടാക്കുമ്പോൾ ചോറിന്റെ എല്ലാ ഭാഗവും നന്നായി ആവി കയറുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Boiled rice | Pinterest

വേവിച്ച ചോറ് ഒരു തവണ മാത്രമേ വീണ്ടും ചൂടാക്കാവൂ. വേവിച്ച ശേഷവും വീണ്ടും ചൂടാക്കിയ ശേഷവും ഉടൻ തന്നെ ചോറ് കഴിക്കണം

Boiled rice | Pinterest

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ 48 മണിക്കൂറിലധികം നിലനിൽക്കുകയാണെങ്കിലോ ഇതോടൊപ്പം കടുത്ത ക്ഷീണം, മൂത്രത്തിന്റെ അളവ് വളരെയധികം കുറയുക എന്നിവയും ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. .

Medical expert | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File