സമകാലിക മലയാളം ഡെസ്ക്
കേരള മോട്ടോർ വാഹന വകുപ്പിന്റെ ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്ത ശേഷം, ഉയർന്ന തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിന്മാറുന്നവർക്ക് ഇനി മുന്നറിയിപ്പില്ലാതെ നടപടി
ലേലത്തിൽ വിജയിച്ച ശേഷം നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ ഉണ്ടാകും
ലേലത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലേലത്തിൽ പങ്കെടുക്കുമ്പോൾ കൃത്യമായി ആലോചിച്ച് മാത്രം തുക രേഖപ്പെടുത്തുക.
ലേല തുക അടയ്ക്കാതെ പിന്മാറുന്നത് നിയമനടപടികൾക്ക് പുറമെ, പ്രസ്തുത വാഹനത്തിൻ്റെ രജിസ്ട്രേഷൻ തടസ്സപ്പെടുന്നതിനും ഭാവിയിൽ ലേലങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും നിങ്ങളെ വിലക്കുന്നതിനും കാരണമായേക്കാം.
നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ ലേലത്തിൽ പങ്കെടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates