സമകാലിക മലയാളം ഡെസ്ക്
കുട്ടികളെ സ്കൂളിലേക്ക് വിടുന്ന സമയത്ത് മാതാപിതാക്കളുടെ പ്രധാന ആശങ്കകളിലൊന്നാണ് അവർക്ക് ആരോഗ്യകരവും രുചികരവുമായ ലഞ്ച് ഒരുക്കുക എന്നത്.
പലപ്പോഴും കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ മാത്രം നൽകുമ്പോൾ ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ പോകാം.
കുട്ടികളുടെ ലഞ്ച് ബോക്സ് കൂടുതൽ പോഷകസമൃദ്ധവും ആകർഷകവുമാക്കാൻ സഹായിക്കുന്ന ചില ടിപ്സുകൾ നോക്കാം
ധാന്യങ്ങൾ
കാർബോഹൈഡ്രേറ്റ് ഊർജം നൽകാൻ സഹായിക്കുന്നു. ചോറ്, ഗോതമ്പ്, മില്ലറ്റ് വിഭവങ്ങൾ കാർബോഹൈഡ്രേറ്റ് അടങ്ങിയതാണ്.
പ്രോട്ടീൻ
പേശികളുടെ വളർച്ചയ്ക്കും കോശ നിർമ്മാണത്തിനും ആവശ്യമാണ്. മുട്ട, പയർ, കടല, മീൻ, പനീർ, തൈര് എന്നവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പച്ചക്കറികൾ
അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാൻ ഇത് സഹായിക്കും. കാരറ്റ്, ബീൻസ്, വെള്ളരി, ചീര, ബീറ്റ്റൂട്ട് എന്നിവ മികച്ച ഓപ്ഷൻ ആണ്.
പഴങ്ങൾ
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. വാഴപ്പഴം, ആപ്പിൾ, പേരയ്ക്ക, ഓറഞ്ച് എന്നിവ ലഞ്ച് ബോക്സിൽ ചേർക്കാവുന്നതാണ്.
ആരോഗ്യകരമായ കൊഴുപ്പ്
മസ്തിഷ്‌ക പ്രവർത്തനത്തിന് സഹായകരമാണ്. നിലക്കടല, ബദാം, എള്ള്, ചെറിയ അളവിൽ നെയ്യ് എന്നിവ ചേർത്ത സ്നാക്ക് ഉൾപ്പെടുത്താം.
വെള്ളവും മറക്കരുത്
തിളപ്പിച്ചാറിച്ച വെള്ളം വാട്ടർബോട്ടിലിൽ ആക്കി കൊടുത്തു വിടാം. ഇടവേളകളിൽ വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യവും കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.
ഒഴിവാക്കേണ്ടവ
അധിക എണ്ണയുള്ള ഭക്ഷണം, പാക്കറ്റ് ജ്യൂസുകൾ, അമിത മധുരം, ചിപ്സ്, ഫ്രൈഡ് സ്നാക്ക്സ് തുടങ്ങിയവ ലഞ്ചിനും സ്നാക്സിനുമായി കൊടുത്തുവിടുന്നത് ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates