ഡയറ്റ് പ്ലാനിങ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ചെറിയ കാര്യങ്ങൾ ഇടതടവില്ലാതെ പതിവായി പിന്തുടരുക എന്നതാണ് ഫിറ്റ്നസ്സിന്റെ രഹസ്യം.

പ്രതീകാത്മക ചിത്രം | Pinterest

ഡയറ്റ് പ്ലാനിങ്ങിനായി ഒരുങ്ങുമ്പോൾ പിന്തുടരാൻ ചില ടിപ്സ് ഇതാ

പ്രതീകാത്മക ചിത്രം | Pinterest

നാലു തവി ചോറും ഒരു തവി തോരൻ അല്ലെങ്കിൽ മെഴുക്കുപുരട്ടി എന്ന രീതി മാറ്റി രണ്ടു തവി ചോറും രണ്ടു തവി പച്ചക്കറി വിഭവവും എന്ന രീതിയിലേക്കു മാറുക. ഇതിനൊപ്പം ഒരു തവി ഇറച്ചി/മീൻ വിഭവവും.

പ്രതീകാത്മക ചിത്രം | Pinterest

ആഹാരം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാൻ സഹായിക്കും.

Water | Pinterest

ഒരു ലിസ്റ്റ് ഉണ്ടാക്കിട്ടു വേണം സാധനങ്ങൾ വാങ്ങാൻ പോകാൻ. അതിൽ സമീകൃതാഹാരത്തിനു വേണ്ട പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് ഇവ അടങ്ങിയതും പച്ചക്കറികളും പഴങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുക.

Snacks | Pinterest

സ്നാക്സുകൾ കഴിക്കുമ്പോൾ അവ ഇട്ടുവച്ചിരിക്കുന്ന പാത്രത്തോടെ എടുത്ത് അതിൽ നിന്നു കഴിക്കരുത്. പകരം അൽപം മാത്രം ഒരു ചെറിയ പാത്രത്തിലെടുത്തു സാവധാനം കഴിക്കുക. ഇതിനൊപ്പം പച്ചക്കറി അരിഞ്ഞതോ പഴങ്ങളോ കഴിക്കാം.

Snacks | Pinterest

ഡയറ്റ് ചെയ്യുന്നവർ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്.

Coffee | Pinterest

ടിവിയും മൊബൈലും നോക്കി കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം മാറ്റാൻ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File