സമകാലിക മലയാളം ഡെസ്ക്
മുട്ട ധാരാളം പോഷകഘടകങ്ങളുടെ ഉറവിടമാണ്.
പുഴുങ്ങിയ മുട്ട എത്രകാലം കേടുകൂടാതെ ഇരിക്കും എന്ന സംശയം പലർക്കുമുണ്ട്.
ചില പഠനങ്ങൾ പ്രകാരം, പുഴുങ്ങിയ മുട്ട തോടുകൂടിയോ തോട് കളഞ്ഞോ ഏഴ് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
മുട്ടയിൽ നിന്ന് ദുർഗന്ധം വരികയോ ഒട്ടിപിടിക്കുന്നതുപോലെ തോന്നുകയോ ചെയ്താൽ അത് കേടായി എന്നാണ് അർഥം.
പുഴുങ്ങിയ മുട്ട സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിൽ കൂടുതൽ മുറിയിലെ താപനിലയിൽ വയ്ക്കരുത്.
ഫ്രിഡ്ജിൽ സൂക്ഷിക്കണമെങ്കിൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ വയ്ക്കണം.
തോട് നീക്കാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും ഗുണകരം.
താപനിലയിൽ വ്യത്യാസം വരുന്നതുകൊണ്ട് ഫ്രിഡ്ജിന്റെ ഡോറിൽ മുട്ട സൂക്ഷിക്കരുത്.
വാട്ടിയെടുത്തതോ പുഴുങ്ങിയതോ ആയ മുട്ടകൾ എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം. കാരണം മുട്ട കേടായാൽ അത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും, അത് പിന്നീട് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates