സവാള അരിഞ്ഞ് ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

പലരും ജോലി എളുപ്പമാക്കാൻ പച്ചക്കറികൾ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അതിൽ അടുക്കളയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളതും വേ​ഗത്തിൽ അരിയാൻ ഏറെ ബുദ്ധിമുട്ടുള്ളതും സവാളയാണ്. ഇത് എളുപ്പമാക്കാൻ പലരും തലേദിവസം തന്നെ സവാള അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ, ശരിയായ രീതിയിലല്ല സവാള സൂക്ഷിക്കുന്നതെങ്കിൽ അതിൽ ബാക്ടീരിയകൾ വളരാനും ഗുണമേന്മ കുറയാനും സാധ്യതയുണ്ട്.

Onion | Pinterest

അരിഞ്ഞ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.അത് എന്തല്ലാമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

സവാള അരിഞ്ഞ ശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്‌നറിലോ സിപ്‌ലോക്ക് കവറിലോ ആക്കി വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. അല്ലാത്തപക്ഷം സവാളയുടെ രൂക്ഷഗന്ധം ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

സവാളയിലെ ഈർപ്പം കാരണം പൂപ്പൽ ഉണ്ടാകാതിരിക്കാൻ പാത്രത്തിനടിയിൽ ഒരു ടിഷ്യു പേപ്പർ വയ്ക്കുന്നത് നല്ലതാണ്. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുക്കും.

പ്രതീകാത്മക ചിത്രം | AI generated

സവാള മുറിച്ചു കഴിഞ്ഞാൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം. ദീർഘനേരം പുറത്തിരിക്കുന്നത് ബാക്ടീരിയകൾ വളരാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രിഡ്ജിൽ വയ്ക്കുന്ന സവാള 7 മുതൽ 10 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെങ്കിലും, മികച്ച രുചിക്കും ഗുണത്തിനുമായി 3-5 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഉചിതം

പ്രതീകാത്മക ചിത്രം | AI Generated

സവാള കൂടുതൽ ദിവസം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അവ ഒരു ട്രേയിലായി പരത്തി 1–2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ശേഷം സിപ്-ലോക്ക് ബാഗിലേക്ക് മാറ്റിയാൽ 2–3 മാസം വരെ ഉപയോഗിക്കാം. ഇത് പാചകത്തിന് മാത്രമേ അനുയോജ്യമാകൂ, സലാഡിന് ഉപയോഗിക്കരുത്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File