സമകാലിക മലയാളം ഡെസ്ക്
ഒരാഴ്ചത്തേക്കുള്ള മീൻ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും
എന്നാൽ വാങ്ങിയ മീൻ എങ്ങനെ ഫ്രഷായി ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നത് ഇപ്പോഴും സംശയമാണ്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാൻ ഫ്രഷായി ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഫ്രിഡ്ജിൽ വെക്കുമ്പോൾ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മീൻ ഐസ് കട്ടകൾ നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ അല്ലെങ്കിൽ അല്പം വെള്ളം നിറച്ച പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ആക്കി വയ്ക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിന്റെ ഫ്രീസറിൽ ആണ് മീൻ സൂക്ഷിക്കേണ്ടത്.
വായു കടക്കാത്ത രീതിയിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ പൊതിഞ്ഞുവേണം മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ.
മീൻ ഫ്രിഡ്ജിൽ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോൾ ഫ്രീസ് ചെയ്ത മീൻ ഉടൻ പാകം ചെയ്യരുത്. ഇതിലുള്ള ഐസ് കട്ടകൾ എല്ലാം പോയി സാധാരണ നിലയിൽ എത്തിയതിനു ശേഷം വേണം പാചകം ചെയ്യാൻ.
ഒരുപാട് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മീനുകളിൽ ദുർഗന്ധം, നിറംമാറ്റം എന്നിവ കണ്ടാൽ അത്തരം മീനുകൾ ഉപയോഗിക്കരുത്.
ഓരോ തവണയും ഫ്രിഡ്ജിൽ നിന്ന് എടുത്ത ശേഷം മീൻ ഉടൻ തന്നെ തിരികെ വെക്കുവാനും ശ്രദ്ധിക്കുക. പഴയ മീനിനൊപ്പം പുതിയ മീൻ സൂക്ഷിക്കരുത്.
മീൻ നാരങ്ങാനീരിലോ ഉപ്പ് വെള്ളത്തിലോ മുക്കിവച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതാണ്.
മഞ്ഞൾപൊടിയും ഉപ്പും മുളകുപൊടിയും പുരട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മീനിന്റെ പുതുമ നില നിർത്താൻ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates