സമകാലിക മലയാളം ഡെസ്ക്
വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ പലരും തിരഞ്ഞെടുക്കുന്ന പഴമാണ് ഷമാം അഥവ മസ്ക്മെലൺ.
ഇതിൽ ജലാംശം കൂടുതലായതിനാൽ ദാഹം കുറയ്ക്കാനും ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും സഹായിക്കുന്നു.
എന്നാൽ വേഗത്തിൽ നശിച്ചുപോകാൻ സാധ്യതയുള്ളതിനാൽ ഇവ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഷമാം കൂടുതൽ കാലം ഫ്രഷ് ആയി നിലനിർത്താൻ സഹായിക്കാൻ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
മുറിക്കാത്ത ഷമാം ഒരിക്കലും നേരിട്ട് ഫ്രിജിൽ വയ്ക്കരുത്. പകരം മുറിയിലെ താപനിലയിൽ , നേരിട്ട് വെയിൽ ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. ഇത് പഴം കൃത്യമായി പഴുക്കാനും അതിന്റെ സ്വാഭാവിക മധുരം നിലനിൽക്കാനും സഹായിക്കും.
ഷമാം മുറിച്ചാൽ ഉടൻ തന്നെ വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ വെക്കുക. ഇത് പഴത്തിന്റെ മണം മാറാതെയിരിക്കാനും ഫ്രിജിലെ മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം ഇതിൽ കലരാതിരിക്കാനും സഹായിക്കും.
പഴം പകുതി മുറിച്ച ശേഷം ബാക്കി വരികയാണെങ്കിൽ, മുറിച്ച ഭാഗം 'ക്ലിംഗ് ഫിലിം' അല്ലെങ്കിൽ അലുമിനിയം ഫോയിൽ ഉപയോഗിച്ച് നന്നായി പൊതിഞ്ഞ ശേഷം മാത്രം ഫ്രിജിൽ സൂക്ഷിക്കുക.
പാത്രത്തിനടിയിൽ ഒരു ടിഷ്യൂ പേപ്പർ വിരിച്ച ശേഷം അതിൽ പഴം വെയ്ക്കുന്നത് അധികമുള്ള ഈർപ്പം വലിച്ചെടുക്കാനും കഷണങ്ങൾ ചീത്തയാകാതിരിക്കാനും സഹായിക്കും.
ഷമാമിന്റെ പുറംഭാഗം നന്നായി കഴുകിയതിന് ശേഷം മാത്രമാണ് കഴുകേണ്ടത്.
മുറിച്ചു വെച്ച പഴങ്ങൾ പരമാവധി 2-3 ദിവസത്തിനുള്ളിൽ കഴിച്ചു തീർക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates