സമകാലിക മലയാളം ഡെസ്ക്
അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമായ ഉപകരണമാണ് പ്രഷർകുക്കർ.
പക്ഷേ പ്രഷർകുക്കർ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അതു പോലെ തന്നെ അപകടകാരിയുമാണ്.
ഓരോ ദിവസവും ഉപയോഗം കഴിയുമ്പോൾ വൃത്തിയായി കഴുകി, വാഷറും വെയ്റ്റും എല്ലാം വൃത്തിയാക്കി വയ്ക്കണം.
പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൃത്യമായ ഇടവേളകളിൽ പ്രഷർ കുക്കർ പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഓരോ തവണയും പാചകത്തിന് വേണ്ടി എടുക്കുമ്പോഴും ഓരോ ഭാഗങ്ങളെയും കൃത്യമായി നിരീക്ഷിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം.
ഭക്ഷണ സാധനങ്ങൾ കുത്തി നിറച്ച് വയ്ക്കരുത്. ഇത് പ്രഷർ കുക്കർ പൊട്ടിത്തെറിക്കാൻ കാരണമാവുന്നു.
എപ്പോൾ ഭക്ഷണം പാകം ചെയ്താലും കുക്കറിൽ ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
ഭക്ഷണങ്ങളിൽ തന്നെ പലതും പതഞ്ഞുപൊങ്ങുന്നവയാണ്. ഇത്തരം ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഭക്ഷണം പതഞ്ഞ് പൊങ്ങുമ്പോൾ പുറത്തേക്ക് ആവി പോകുന്ന വാൽവുകൾ അടയുകയും അതുമൂലം പ്രഷർ തങ്ങി നിന്ന് കുക്കർ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
പ്രഷർ കുക്കറിൽ നിന്നുമുള്ള ആവി പുറത്തേക്ക് പോയതിന് ശേഷം മാത്രമേ മൂടി തുറക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates