മഴക്കാലത്ത് ടൂവിലറിന് പ്രത്യേക പരിചരണം വേണോ? അറിയാം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് ടൂവിലർ ഉപയോഗിക്കുന്നത് അല്പം കൂടുതൽ ശ്രദ്ധ ആവശ്യമായ കാര്യമാണ്.

Bike in the rain

മഴക്കാലത്തെ നനഞ്ഞ റോഡുകൾ, വെള്ളക്കെട്ടുകൾ, ബ്രേക്ക് പ്രശ്നങ്ങൾ, തുടങ്ങിയ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

Bike in the rain

മഴക്കാലത്ത് ടൂവിലർ സുരക്ഷിതമായി ഉപയോഗിക്കാനും നല്ല നിലയിൽ സൂക്ഷിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം

Bike in the rain

ഇവ പരിശോധിക്കുക

ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റ്, ബ്രേക്ക്‌ലൈറ്റ് എന്നിവ നന്നായി പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കുക. ഷോർട്ട് സർക്യൂട്ട് ഇല്ലെന്ന് ഉറപ്പുവരുത്തുക.

Bike in the rain

ബ്രേക്ക് കണ്ടീഷൻ

ബ്രേക്ക് ഷൂവിന് തകരാറുണ്ടെങ്കിൽ മാറ്റിയിടുക. ഡിസ്ക് ബ്രേക്ക് ഉള്ള മോഡലുകളാണെങ്കിൽ ഡിസ്കിനു തേയ്മാനം ഉണ്ടോ എന്നു പരിശോധിക്കണം. ഉണ്ടെങ്കിൽ മാറുക.

Bike in the rain

ടയർ

മഴക്കാലത്ത് നല്ല ത്രെഡ് ഉള്ള ടയർ അല്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. ത്രെഡ് ഇല്ലാതെ ഉരഞ്ഞു തീർന്ന ടയറാണെങ്കിൽ വേഗം മാറ്റിയിടുക.

Bike in the rain

ബാറ്ററി ടെർമിനൽ

ബാറ്ററി ഫിറ്റ് ചെയ്യുന്ന സമയത്ത് ബാറ്ററി ടെർമിനൽ ടൈറ്റ് ആണോ എന്നു നോക്കുക. തുരുമ്പുപിടിക്കാൻ സാധ്യത കൂടുതലുള്ള ഭാഗമാണിത്. ബാറ്ററി ഡിസ്കണക്ട് ചെയ്തതിനുശേഷം സാൻഡ് പേപ്പർ ഉപയോഗിച്ചു തുരുമ്പു നീക്കം ചെയ്യുക. എന്നിട്ട് പെട്രോളിയം ജെല്ലി തൂവിക്കൊടുക്കുക.

Bike in the rain

ചെയിൻ ആൻഡ് സ്പ്രോക്കറ്റ്

ചെയിനും സ്പ്രോക്കറ്റും ലൂസ് ആണോ എന്നു പരിശോധിക്കുക. പൊടിയും അഴുക്കും അടിഞ്ഞിട്ടുള്ളത് ക്ലീൻ ചെയ്തു ലൂബ്രിക്കേഷൻ കൊടുക്കുക.

Bike in the rain

ഫ്രണ്ട് സസ്പെൻഷൻ

ബൈക്കുകളുടെ മുന്നിലെ ഷോക്ക് ഓയിൽ സസ്പെൻഷൻ ആണ്. ഫോർക്കിൽ ഓയിൽ ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ ഓയിൽ മാറ്റുക.

Bike in the rain

ബ്രേക്ക് ലിവർ, ക്ലച്ച് ലിവർ

ഇവ ഗ്രീസ് ഉപയോഗിച്ച് ലൂബ് ചെയ്യണം. കേബിളുകൾ ഓയിൽ ഉപയോഗിച്ചു ലൂബ് ചെയ്തിട്ടും ടൈറ്റ് ആയിരിക്കുകയോ നന്നായി വർക്ക് ചെയ്യുന്നില്ലെങ്കിലോ മാറ്റേണ്ടിവരും.

clutch lever

പാർക്കിങ്

നനഞ്ഞു കുതിർന്ന നിലത്ത് സൈഡ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുമ്പോൾ വാഹനം വീഴാൻ സാധ്യതയുണ്ട്. പറ്റുമെങ്കിൽ സെൻട്രൽ സ്റ്റാൻഡിൽ തന്നെ പാർക്ക് ചെയ്യുക.മഴ ഉള്ളപ്പോൾ കവർ ഇട്ടു മൂടി വയ്ക്കുക.

Bike in the rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika