ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

സമകാലിക മലയാളം ഡെസ്ക്

വേനൽ ചൂടിൽ കഷ്ടപ്പെട്ട് വീട്ടിലെത്തി എസി ഇട്ട് മുറിയിൽ ഇരിക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം അത് വേറെ ലെവലാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ വേനൽക്കാലത്ത് എസി ഉപകാരപ്പെടുമെങ്കിലും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിൽ എസി ഉപയോഗിക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.അവ നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

നമുക്ക് ചുറ്റും എപ്പോഴും പൊടിപടലങ്ങൾ തങ്ങി നിൽക്കുന്നതിനാൽ എസിയുടെ ഫിൽറ്ററിൽ ഇവ അടിഞ്ഞുകൂടുകയും പിന്നീട് എസി ഉപയോഗിക്കുമ്പോൾ ഇത് മുറിക്ക് ചുറ്റും പടരുകയും ചെയ്യും. അലർജിയുള്ളവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും

പ്രതീകാത്മക ചിത്രം | Pinterest

ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് രോഗം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടെമ്പറേച്ചർ കൂട്ടിയിട്ട് ഉപയോഗിക്കുന്നതും ശരിയായ വായുസഞ്ചാരം ഇല്ലാത്തതും രോഗം കൂടുതൽ വഷളാവാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

ചൂടിൽ നിന്നും രക്ഷ നേടാനാണ് എസി ഉപയോഗിക്കുന്നതെങ്കിലും ഉയർന്ന ടെമ്പറേച്ചറിൽ എസി ഉപയോഗിക്കുമ്പോൾ എപ്പോഴും 24-26 ഡിഗ്രി സെൽഷ്യസിൽ ഇടുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

മുറിക്കുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മുറിയിൽ വായു തങ്ങി നിൽക്കുന്നത് അലർജി, തലവേദന, ചുമ, തുമ്മൽ എന്നിവ ഉണ്ടാവാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | AI Generated

എസി ഇടയ്ക്കിടെ പരിശോധിച്ച് അറ്റകുറ്റ പണികൾ ചെയ്യേണ്ടതുണ്ടെങ്കിൽ അത് ചെയ്യാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഉപകരണം എളുപ്പം കേടായിപ്പോകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File