ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

സമകാലിക മലയാളം ഡെസ്ക്

ബോട്ടിങിനോ വാട്ടർ സ്പോർട്സിനോ പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിച്ചാൽ മാത്രം പോര, അത് ശരിയായ രീതിയിൽ ധരിക്കുന്നതും അത്ര തന്നെ പ്രധാനമാണ്.

Life jacket | Pinterest

ശരീരഭാരത്തിന് അനുയോജ്യമായ ജാക്കറ്റ് വേണം നമ്മൾ തിരഞ്ഞെടുക്കാൻ.

Life jacket | Pinterest

അതുപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് കുട്ടികൾക്കായുള്ള സുരക്ഷാ മുൻകരുതലുകൾ.

Life jacket | Pinterest

ഇവയെല്ലാം ശ്രദ്ധിച്ചാൽ മാത്രമേ വെള്ളത്തിലെ യാത്രകൾ എപ്പോഴും സുരക്ഷിതമാകൂ.

Life jacket | Pinterest

നമ്മുടെ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാം.

Life jacket | Pinterest

ലൈഫ് ജാക്കറ്റ് ഉപയോ​ഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം

Life jacket | Pinterest

ലൈഫ് ജാക്കറ്റുകൾ ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ളതാകണം എന്നത് പ്രധാനമാണ്.

Life jacket | Pinterest

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത ആവശ്യമാണ്.

Life jacket | Pinterest

വലിയവർക്കുള്ള ജാക്കറ്റുകൾ കുട്ടികളെ ധരിപ്പിക്കുന്നത് അപകടകരമാണ്. ഇത് വെള്ളത്തിൽ വീഴുമ്പോൾ കുട്ടി ജാക്കറ്റിനുള്ളിൽ നിന്ന് ഊർന്നുപോകാൻ ഇടയാക്കും.

Life jacket | Pinterest

ജാക്കറ്റ് ധരിച്ച ശേഷം ബക്കിളുകളും സ്ട്രാപ്പുകളും കൃത്യമായി മുറുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

Life jacket | Pinterest

പ്രത്യേകിച്ച് കുട്ടികൾക്ക് കാലുകൾക്കിടയിലൂടെയുള്ള സ്ട്രാപ്പുകൾ ധരിപ്പിക്കേണ്ടത് നിർബന്ധമാണ്.

Life jacket | Pinterest

കൈകൾ ഉയർത്തി നോക്കുമ്പോൾ ജാക്കറ്റ് മുഖത്തേക്ക് തള്ളിക്കയറുന്നുണ്ടെങ്കിൽ അത് അയഞ്ഞതാണെന്ന് മനസ്സിലാക്കാം.

Life jacket | Pinterest

യാത്ര ആരംഭിക്കുന്നത് മുതൽ തിരികെ കരയിലെത്തുന്നത് വരെ ലൈഫ് ജാക്കറ്റ് ശരീരത്തിലുണ്ടാകണം.

Life jacket | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File