വേനൽക്കാലത്തെ വർക്കൗട്ട് രാവിലേയോ രാത്രിയോ?ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് പൊതുവേ പലരും വ്യായാമങ്ങളിൽനിന്നും ഒഴിഞ്ഞുമാറുന്നത് കടുത്ത ചൂടാണ് എന്ന കാരണത്താലാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതു ചൂടിലും സുഖമായി വ്യായാമം ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

കൊടും ചൂടിൽ വ്യായാമം ചെയ്യുന്നത് എളുപ്പമല്ലാത്തതിനാൽ സ്വന്തം സൗകര്യം മാത്രം നോക്കാതെ ചൂടിന്റെ കാഠിന്യവും കണക്കിലെടുക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ദിവസത്തില്‍ ഏറ്റവും ചൂടേറിയ സമയമാണ് രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 3 വരെ. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക

പ്രതീകാത്മക ചിത്രം | Pinterest

ചൂടുകാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണ്. അത്രയും നേരത്തേ എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം വ്യായാമം ചെയ്യാം.

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമം ചെയ്യുമ്പോൾ ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ഇരുണ്ട നിറങ്ങൾ ചൂട് ആകിരണം ചെയ്യും

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമം ചെയ്യുന്നതിനു അൽപ്പം മുമ്പ് കുറഞ്ഞത് രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക .

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിലാണെങ്കിലും ജിമ്മിലാണെങ്കിലും വ്യായാമം ചെയ്യുമ്പോൾ തൊട്ടടുത്ത തന്നെ വെള്ളം നിറച്ച കുപ്പി മറക്കാതെ കരുതുക .

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമം പൂർത്തിയായതിനു ശേഷം കൂടുതൽ വെള്ളം കുടിക്കാവുന്നതാണ്

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File