ഓൺലൈൻ പർച്ചേസ് പതിവുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പണികിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ഓൺലൈൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ദീപാവലി ഓഫറുകളും ക്രിസ്മസ് ഓഫറുകളുമൊക്കെ നമ്മളെ കാത്തിരിക്കുന്ന സമയമാണിത്.

പ്രതീകാത്മക ചിത്രം | Pexels

അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും കൂടുതലും ഓൺലൈൻ പർച്ചേസുകളുടെ പുറകേയായിരിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഓൺലൈൻ പർച്ചേസുകളിൽ പണം നഷ്ടമാകുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്

പ്രതീകാത്മക ചിത്രം | Pexels

ഇത്തരം സമയങ്ങളിൽ നമ്മുടെ ഡിജിറ്റൽ വാലറ്റുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പ്രതീകാത്മക ചിത്രം | Pexels

വിശ്വസനീയമായ സോഴ്സുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.

പ്രതീകാത്മക ചിത്രം | pexels

സംശായാസ്പദമായ ലിങ്കുകൾ വഴിയോ ആപ്പ് വഴിയോ ഓൺലൈൻ പർച്ചേസ് നടത്താതിരിക്കുക. അത്തരത്തിൽ ലിങ്കുകൾ ലഭിച്ചാൽ ഉടനടി പേജ് എക്സിറ്റ് ചെയ്യുക.

പ്രതീകാത്മക ചിത്രം | Pexels

പേയ്മെന്റ് നടത്തുമ്പോൾ ഇന്റർനെറ്റ് ഉപയോ​ഗിക്കാൻ പബ്ലിക് വൈഫൈ നെറ്റ് വർക്കുകൾ കഴിയുന്നതും ഒഴിവാക്കുക. കാരണം ഡാറ്റ ചോർത്താനുള്ള സാധ്യത ഇത്തരം വൈഫൈ നെറ്റ് വർക്ക് ഉപയോ​ഗിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ബാങ്ക്, ക്രെഡിറ്റ് കാർഡ് ഒടിപി വിവരങ്ങൾ ആരുമായും പങ്കിടാതിരിക്കുക. ഓട്ടോമാറ്റിക്കായി ആപ്പുകൾ ഒടിപി വായിക്കുന്ന സിസ്റ്റവും ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pexels

ബാങ്കിലേക്കും വ്യക്തി​ഗത വിവരങ്ങളിലേക്കും ആപ്പുകൾക്ക് പരമാവധി ആക്സസ് നൽകാതിരിക്കുക. ഇത് പണം കൊള്ളയടിക്കാനുള്ള സാഹചര്യം ഇല്ലാതാക്കും.

പ്രതീകാത്മക ചിത്രം | Pexels

ധൃതിപിടിച്ച് ഓൺലൈൻ പേയ്മെന്റുകളും പർച്ചേസും നടത്തരുത്. എല്ലാ പേയ്മെന്റുകളുടേയും റസീപ്റ്റ് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

പ്രതീകാത്മക ചിത്രം | Pexels

കമ്പ്യൂട്ടറിലും ഫോണിലും ശക്തമായ പാസ് വേർഡുകൾ നൽകുക. ഓൺലൈൻ പർച്ചേസ് സ്ഥിരമായി നടത്തുന്നയാളാണ് നിങ്ങളെങ്കിൽ ഇടക്കിടെ പാസ് വേർഡുകൾ മാറ്റുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ നൽകുന്ന അനുമതികൾ എന്തൊക്കെയെന്ന് കൃത്യമായി പരിശോധിച്ചതിന് ശേഷം നൽകുക.

പ്രതീകാത്മക ചിത്രം | Pexels

ഓരോ പർച്ചേസിന് ശേഷവും നിങ്ങൾ പണം അടയ്ക്കുന്നത് ആർക്കാണെന്നും ഏത് പ്ലാറ്റ്ഫോം വഴിയാണ് പണം അടയ്ക്കുന്നതെന്നും കൃത്യമായി ധാരണ വേണം

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File