സമകാലിക മലയാളം ഡെസ്ക്
കേരളത്തിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിക്കുകയാണ്.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പടരുന്ന ഈ രോഗം കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഉണ്ടാകുന്ന കുടൽ രോഗബാധയെ ശാസ്ത്രീയമായി ഷിഗെല്ലോസിസ് എന്ന് വിളിക്കുന്നു.
ഷിഗെല്ല ബാധയിൽ നിന്ന് സ്വയം സംരക്ഷിക്കാനും രോഗവ്യാപനം തടയാനും സഹായിക്കുന്ന പ്രധാന മുൻകരുതലുകൾ അറിയാം.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
തിളപ്പിച്ചോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക.
ഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുക.
വയറിളക്കമുള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക.
കുട്ടികളിൽ വ്യക്തിശുചിത്വ ശീലങ്ങൾ വളർത്തുക.
രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates