ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

മോയ്‌സ്ചറൈസറിനേക്കാൾ കട്ടി കുറഞ്ഞതും എന്നാൽ ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിവുള്ളതുമായ ലിക്വിഡ് ആണ് ഫേസ് സെറം.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തിലെ കറുത്ത പാടുകൾ, ചുളിവുകൾ, വരൾച്ച എന്നിവയെല്ലാം മാറ്റാൻ സെറം സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇത് ഉപയോഗിക്കും മുൻപ് നിങ്ങളുടെ ചർമ്മം ഏത് തരത്തിലുള്ളതാണെന്നും ഏത് ഫേസ് സെറമാണ് യോജിച്ചതെന്നും കണ്ടത്തേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

നിങ്ങളുടേത് ഓയിലി സ്കിൻ ആണെങ്കിൽ സാലിസിലിക് ആസി‍ഡോ നിയാസിനാമൈഡോ അടങ്ങിയ സെറം തിരഞ്ഞെടുക്കാം. ഇത് അമിതമായ എണ്ണമയം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഡ്രൈ സ്കിൻ ഉള്ളവർക്ക് ഹൈലൂറോണിക് ആസിഡ് അടങ്ങിയ സെറം ആണ് ബെസ്റ്റ്. ഇത് ചർമ്മത്തിന് നല്ല ഹൈഡ്രേഷൻ നൽകുകയും സോഫ്റ്റ് ആക്കി നിലനിർത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

പെട്ടെന്ന് ചുവന്ന തടിപ്പുകളോ ചൊറിച്ചിലോ ഉണ്ടാകുന്ന സെൻസിറ്റീവ് ചർമ്മമാണെങ്കിൽ കെമിക്കലുകൾ കുറഞ്ഞ വിറ്റാമിൻ ഇ അടങ്ങിയ സെറം ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തിലെ കറുത്ത പാടുകൾ മാറി തിളക്കം കിട്ടാൻ വിറ്റാമിൻ സി സെറം മികച്ചതാണ്.

പ്രതീകാത്മക ചിത്രം | Pinterest

നിങ്ങൾ ആദ്യമായാണ് സെറം ഉപയോഗിക്കുന്നതെങ്കിൽ നേരിട്ട് മുഖത്ത് പുരട്ടാതെ കൈത്തണ്ടയിലോ ചെവിയുടെ പുറകിലോ പുരട്ടി 24 മണിക്കൂർ അലർജിയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഉപയോഗിച്ച് തുടങ്ങുക. ചർമ്മം അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ ദിവസവും ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പകൽ സമയത്ത് വിറ്റാമിൻ സി പോലുള്ള സെറമുകൾ ഉപയോഗിക്കുമ്പോൾ പുറകെ നിർബന്ധമായും സൺസ്‌ക്രീൻ പുരട്ടണം. ഇല്ലെങ്കിൽ ചർമ്മം വേഗത്തിൽ കരുവാളിക്കാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File