മുറിച്ച സവാള ഫ്രിഡ്ജിലേക്കെടുത്ത് വെക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

പച്ചക്കറി അരിയുന്നത് വലിയൊരു പണിയായതുകൊണ്ട് ഇത് എളുപ്പമാക്കാൻ പലരും ഇവ അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും മിക്ക കറികൾക്കും ഉപയോ​ഗിക്കുന്ന ഒന്നാണ് സവാള. അതുകൊണ്ട് പലരും സവാള കൂടുതൽ ദിവസത്തേക്കായി ധാരാളം അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

സവാള മുറിച്ചു വെച്ചാൽ അത് വിഷമാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ, ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കിൽ ബാക്ടീരിയകൾ വളരാനും സവാളയുടെ ഗുണമേന്മ കുറയാനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അരിഞ്ഞ സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്

പ്രതീകാത്മക ചിത്രം | Pinterest

അരിഞ്ഞ സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കമെങ്കില്‍ ഏതെങ്കില്‍ പാത്രത്തിലാക്കി അടച്ചുവെക്കാം.

പ്രതീകാത്മക ചിത്രം | AI Generated

സവാളയിലെ ഈർപ്പം കാരണം പൂപ്പൽ ഉണ്ടാകാതിരിക്കാൻ പാത്രത്തിനടിയിൽ ഒരു ടിഷ്യു പേപ്പർ വയ്ക്കുന്നത് നല്ലതാണ്. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുക്കും.

പ്രതീകാത്മക ചിത്രം | AI Generated

സവാള മുറിച്ചു കഴിഞ്ഞാൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റണം. ദീർഘനേരം പുറത്തിരിക്കുന്നത് ബാക്ടീരിയകൾ വളരാൻ കാരണമാകും.

പ്രതീകാത്മക ചിത്രം

സവാള അരിഞ്ഞതിന്‍റെ ബാക്കി കഷ്ണം അതുപോലെ തുറന്നുവെച്ച പാത്രത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും തെറ്റാണ്. പാത്രത്തില്‍ അടച്ചുവെച്ച് മാത്രം മുറിച്ചെടുത്ത സവാള സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

സവാള കൂടുതൽ ദിവസം സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അവ ഒരു ട്രേയിലായി പരത്തി 1–2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ശേഷം സിപ്-ലോക്ക് ബാഗിലേക്ക് മാറ്റിയാൽ 2–3 മാസം വരെ ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File