ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗം എത്രത്തോളം സുരക്ഷിതം?

സമകാലിക മലയാളം ഡെസ്ക്

ഡിഷ്‌വാഷ് ലിക്വിഡുകൾ ആരോഗ്യത്തിന് എത്രത്തോളം സുരക്ഷിതമാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Dishwashing liquids

ഇവയിലെ രാസവസ്തുക്കൾ ശരിയായ രീതിയിൽ നീക്കം ചെയ്യപ്പെടാതിരിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിനെ മോശമായ രീതിയിലാണ് ബാധിക്കുന്നത്.

Dishwashing liquids

ഈ രാസവസ്തുക്കൾ നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിലെത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

Dishwashing liquids

ഡിഷ്‌വാഷ് ലിക്വിഡുകളിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരിയായ രാസവസ്തുക്കളാണ് 'ഐസോതിയാസോളിനോണുകൾ'.

Dishwashing liquids

ബാക്ടീരിയകളെയും പൂപ്പലിനെയും നശിപ്പിക്കാൻ ചേർക്കുന്ന ഈ കെമിക്കലുകൾ അങ്ങേയറ്റം വിഷാംശമുള്ളവയാണ്.

Dishwashing liquids

പാത്രങ്ങൾ കഴുകിയ ശേഷം പലപ്പോഴും അവയിൽ അവശേഷിക്കുന്ന നേർത്ത പാടുകൾ അല്ലെങ്കിൽ സോപ്പിന്റെ അംശം ഭക്ഷണത്തോടൊപ്പം നമ്മുടെ ഉള്ളിലെത്തുന്നു.

Dishwashing liquids

ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും വയറ്റിലെ അണുബാധകൾക്കും ഈ രാസവസ്തും കാരണമായേക്കാം.

Dishwashing liquids

കൈകളിലെ ചർമ്മം വിണ്ടു കീറുന്നതും വരണ്ടുപോകുന്നതും ഇത്തരം കടുത്ത രാസവസ്തുക്കളുടെ സാന്നിധ്യം മൂലമാണ്.

Dishwashing liquids

ലിക്വിഡുകൾക്ക് ആകർഷകമായ നിറവും ഗന്ധവും നൽകാൻ ചേർക്കുന്ന കൃത്രിമ സുഗന്ധദ്രവ്യങ്ങളും ഡൈകളും മറ്റൊരു ഭീഷണിയാണ്.

Dishwashing liquids

ഇവയിൽ അടങ്ങിയിരിക്കുന്ന താലേറ്റുകൾ ഹോർമോൺ വ്യതിയാനങ്ങൾക്കും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു.

Dishwashing liquids

ലിക്വിഡ് നേരിട്ട് പാത്രങ്ങളിലേക്ക് ഒഴിക്കുന്നത് പാത്രങ്ങളിൽ കെമിക്കലുകൾ കൂടുതൽ ഉറച്ചുനിൽക്കാൻ കാരണമാകും.

Dishwashing liquids

ഇതിനു പകരം ഡിഷ്‌വാഷ് ലിക്വിഡ് വെള്ളത്തിൽ കലക്കി മാത്രം ഉപയോഗിക്കുക.

Dishwashing liquids

കഴുകിയ ശേഷം പാത്രങ്ങൾ ഒന്നിലധികം തവണ ശുദ്ധജലത്തിൽ നന്നായി കഴുകി വെയിലത്ത് വെച്ച് ഉണക്കി ഉപയോ​ഗിക്കുക.

Dishwash cleaning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam