വീട്ടിനുള്ളില്‍ ചെരുപ്പ് ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

പണ്ടൊക്കെ വീടിനകത്ത് ചെരിപ്പുകൾ എടുത്തു വക്കുക പോലുമില്ലായിരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇന്ന് വീടിനകത്ത് ചെരിപ്പുപയോഗിക്കുന്ന കുറേ ആളുകളുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഈ വിഷയത്തിൽ രണ്ട് തരം അഭിപ്രായങ്ങൾ കേൾക്കാൻ സാധിക്കും. ചിലർ ചെരിപ്പ് ധരിക്കുന്നത് നല്ലതാണെന്ന് പറയുമ്പോൾ മറ്റ് ചിലർ ഇത് എതിർക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വീടിനുള്ളിൽ ചെരിപ്പ് ധരിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | AI Generated

വീടിനുള്ളിൽ ചെരുപ്പ് ധരിക്കുന്നത് തെറ്റാണെന്ന ചിന്ത ശുചിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. കാലുകൾ അഴുക്കു പറ്റാതെ വൃത്തിയായിരിക്കുമെങ്കിലും ചെരുപ്പുകൾക്കടിയിൽ പൊടിയും അഴുക്കും പറ്റിപിടിക്കുകയും നടക്കുന്ന ഇടങ്ങളിൽ അവ പടരുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | AI Generated

വീടിനുള്ളിൽ ചെരുപ്പ് ധരിക്കുമ്പോൾ ഇതിലുണ്ടാകുന്ന അണുക്കളും വീട്ടിൽ വ്യാപിക്കാം. ഇത്തരത്തിൽ ഉള്ള അണുക്കൾ പല അസുഖങ്ങൾക്കും കാരണമായേക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഫ്ലോറിങ്ങിന് കേടുപാടുകൾ ഉണ്ടായേക്കാം. ചെരുപ്പിനടിയില വിടവുകളിൽ തങ്ങിനിൽക്കുന്ന നേർത്ത പൊടിയും മണ്ണിൽ തരികളും തറയിൽ കൂടുതലായി പോറൽ ഉണ്ടാക്കിയേക്കാം.

പ്രതീകാത്മക ചിത്രം | AI Generated

കാർപെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ചെരുപ്പിൽ നിന്നും പൊടിപടലങ്ങളും അഴുക്കും വലിയ അളവിൽ അവയ്ക്കുള്ളലേക്ക് എത്തും. കാർപെറ്റുകളുടെയും റഗ്ഗുകളുടെയും നിറംമങ്ങുന്നതിനും വൃത്തിയാക്കൽ കൂടുതൽ ആയാസകരമാകുന്നതിനും ഇത് കാരണമാകും.

Floor Rug | Pinterest

വീടിനുള്ളിൽ ഉപയോഗിക്കുന്ന അതേ ചെരുപ്പാണ് ബാത്റൂമിലും ഉപയോഗിക്കുന്നതെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്നു അണുക്കൾ പടരാനുള്ള സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

മിനുസമാർന്ന പ്രതലമുള്ള ഫ്ലോറിങ്ങാണെങ്കിൽ ചെരുപ്പിട്ട് നടക്കുമ്പോൾ വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും തരത്തിൽ എണ്ണമയമോ മറ്റോ ചെരുപ്പിനടിയിൽ പറ്റിയാൽ അപകട സാധ്യത വർധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam