എല്ലാം ഹെൽത്തിയാണെന്ന് കരുതേണ്ട; ഡാർക്ക് ചോക്ലേറ്റ് വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യത്തിന് ഗുണകരമാണെന്ന് കരുതി ഡാർക്ക് ചോക്ലേറ്റ് വാങ്ങുന്നവരാണ് പലരും.

Dark choclate | Pinterest

എന്നാൽ വിപണിയിൽ ലഭിക്കുന്ന എല്ലാ ഡാർക്ക് ചോക്ലേറ്റുകളും ആരോ​ഗ്യത്തിന് ​ഗുണകരമല്ല.

Dark choclate | Pinterest

കൊക്കോയുടെ അളവ് മുതൽ പഞ്ചസാരയുടെ അളവ്, അഡിറ്റീവുകൾ, ഗുണമേന്മ എന്നിവ വരെ പരിശോധിച്ചാൽ മാത്രമേ ശരിക്കും ഹെൽത്തി ആയ ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയൂ.

Dark choclate | Pinterest

ഡാർക്ക് ചോക്ലേറ്റ് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം.

Dark choclate | Pinterest

കൊക്കോയുടെ അളവ്

കൊക്കോയുടെ അളവു കൂടുന്തോറും ചോക്ലേറ്റ് ബാറിന്റെ ആരോഗ്യഗുണവും വർധിക്കും. കുറഞ്ഞത് 70 ശതമാനത്തിന് മുകളില്‍ കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ബാര്‍ തിരഞ്ഞെടുക്കുന്നതാണ് മികച്ചത്.

Cocoa Powder | Pinterest

പഞ്ചസാര

പഞ്ചസാരയുടെ അളവ് പരമാവധി കുറഞ്ഞത് തിരഞ്ഞെടുക്കുക. എട്ട് ഗ്രാം അല്ലെങ്കില്‍ അതില്‍ കുറവു ആഡഡ് ഷുഗര്‍ അടങ്ങിയതു തിരഞ്ഞെടുക്കാം.

Sugar | Pinterest

ചേരുവകള്‍

ചേരുവയില്‍ ഏറ്റവും പ്രാധാന്യം കോക്കൊയ്ക്കാണ്. ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്, അസ്പാര്‍ട്ടേം, സുക്രലോസ്, സോയ ലെസിതിൻ പോലുള്ള അഡിറ്റീവുകൾ ഡാര്‍ക്ക് ചോക്ലേറ്റില്‍ ആവശ്യമില്ലാത്തതാണ്.

Dark choclate | Pinterest

ഹെവി മെറ്റല്‍സ്

ചില ചോക്ലേറ്റ് ബാറില്‍ കാഡ്മിയം, ലെഡ് പോലുള്ള ആരോഗ്യത്തിന് ഹാനികരമായ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചെറിയ അളവില്‍ ചോക്ലേറ്റ് കഴിക്കുകയും ഉയര്‍ന്ന അളവില്‍ കോക്കൊയുള്ള ചോക്ലേറ്റ് എടുക്കുന്നതുമാണ് നല്ലത്.

Dark choclate | Pinterest

പാല്‍

ഉയർന്ന നിലവാരമുള്ള ഡാർക്ക് ചോക്ലേറ്റിൽ സാധാരണയായി പാൽ ഉപയോഗിക്കാറില്ല എന്നാൽ ചില വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്ന ചോക്ലേറ്റ് ബാറുകളിൽ പാൽ ഉണ്ടാവും. ഇത് ഡാര്‍ക്ക് ചോക്ലേറ്റിന്‍റെ പോഷകമൂല്യം കുറയ്ക്കാം.

Milk | Pinterest

നാരുകളുടെ അളവ്

ഡാർക്ക് ചോക്ലേറ്റില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 70 മുതല്‍ 85 ശതമാനം ഡാര്‍ക്ക് ചോക്ലേറ്റിന്‍റെ ഒരു ഔണ്‍സില്‍ മൂന്ന് ഗ്രാമില്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

Dark choclate | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File