ആർത്തവ സമയത്ത് സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ആർത്തവ സമയത്ത് ശരീരത്തിലും മനസ്സിലും നിരവധി മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്.

Things women must do during menstruation

ഈ ദിവസങ്ങളിൽ ആരോഗ്യവും ശുചിത്വവും പ്രത്യേകം ശ്രദ്ധിക്കുന്നത് അസ്വസ്ഥതകൾ കുറയ്ക്കാനും അണുബാധകൾ തടയാനും സഹായിക്കും.

Things women must do during menstruation

സ്ത്രീകൾ ഈ സമയത്ത് നിർബന്ധമായും പാലിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം.

Things women must do during menstruation

പാഡുകൾ 4 മുതൽ 6 മണിക്കൂർ കൂടുമ്പോൾ അല്ലെങ്കിൽ ആവശ്യമനുസരിച്ച് മാറ്റുക.

Things women must do during menstruation

ജനനേന്ദ്രിയ ഭാഗങ്ങൾ വൃത്തിയുള്ള വെള്ളം മാത്രം ഉപയോഗിച്ച് കഴുകുക.

Things women must do during menstruation

ആർത്തവ ഉൽപ്പന്നങ്ങൾ മാറ്റുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക.

Hand washing

പുനരുപയോഗിക്കാവുന്ന തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ, കഴുകിയ ശേഷം സൂര്യപ്രകാശത്തിൽ പൂർണ്ണമായും ഉണക്കി മാത്രം വീണ്ടും ഉപയോഗിക്കുക.

Things women must do during menstruation

ഉപയോഗിച്ച പാഡുകളും മറ്റും സുരക്ഷിതമായ രീതിയിൽ മാത്രം നിർമ്മാർജ്ജനം ചെയ്യുക.

Things women must do during menstruation

ആർത്തവസമയത്ത് ധാരാളം വെള്ളം കുടിക്കുക, പോഷകഗുണമുള്ള ഭക്ഷണങ്ങളും അയൺ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കുക.

Things women must do during menstruation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam