സമകാലിക മലയാളം ഡെസ്ക്
കഴിച്ച ഭക്ഷണം ദഹിച്ചില്ലെങ്കിൽ വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടാറില്ലേ?
ഈ അസ്വസ്ഥതകള്‍ ഏറെ കാലം നീണ്ടു നില്‍ക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. അള്‍സറും ഇത് മൂലം ഉണ്ടാകാം.
ദഹനം എളുപ്പമാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം
ദിവസവും ഒരു കഷ്ണം ശർക്കരയോ അല്ലെങ്കിൽ അൽപം നെയ്യ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും.
ശരീരത്തിലെ നല്ല ബാക്ടീരിയകൾക്കുള്ള ഭക്ഷണമാണ് വാഴപ്പഴം. ഇത് ദിവസവും കഴിക്കുന്നത് ദഹന ആരോഗ്യം വർദ്ധിപ്പിക്കും.
ദിവസവും ഒരു നേരം തെെരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനപ്രശ്നങ്ങൾ അകറ്റാൻ മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുക. ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാൻ സഹായകമാണ്.
ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.
രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് ശരിയായി ദഹനം നടക്കില്ലെന്ന് മാത്രമല്ല ഭാരം കൂടുന്നതിനും കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates