രാവിലെ ഈ തെറ്റുകൾ ചെയ്യരുത്, വൃക്കകൾക്ക് അപകടമാണ്

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താനും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകൾ.

പ്രതീകാത്മക ചിത്രം | Pinterest

പലപ്പോഴും രാവിലെ എഴുന്നേറ്റ ഉടൻ നാം ചെയ്യുന്ന ചില കാര്യങ്ങൾ വൃക്കരോഗങ്ങളിലേക്ക് നയിക്കാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

അവ ഏതൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

രാവിലെ എണീറ്റാലുടൻ വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകൾക്ക് അമിത സമ്മർദ്ദം നൽകുകയും അവയുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും

പ്രതീകാത്മക ചിത്രം | Pinterest

രാവിലെ ഉറക്കമുണർന്നാലുടൻ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ മടി കൊണ്ടോ മറ്റ് ജോലികളുടെ തിരക്ക് കൊണ്ടോ ഇത് ദീർഘനേരം പിടിച്ചു നിർത്തുന്നത് വൃക്കകൾക്ക് വലിയ ദോഷം ചെയ്യും

പ്രതീകാത്മക ചിത്രം | Pinterest

വെറുംവയറ്റിൽ വേദനസംഹാരികൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെ വളരെ വേഗത്തിൽ നശിപ്പിക്കും. മരുന്നുകളുടെ അമിതമായ ഉപയോഗം വൃക്കകളുടെ കോശങ്ങൾക്ക് തകരാർ വരുത്തുന്നതിന് കാരണമാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വ്യായാമത്തിന് ശേഷം വെള്ളം കുടിക്കാതിരിക്കുന്നത് വൃക്ക തകരാറിലാകാൻ കാരണമാകും. വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ ധാരാളം ജലാംശം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നു. ഇത് പരിഹരിച്ചില്ലെങ്കിൽ ശരീരം നിർജ്ജലീകരണത്തിലേക്ക് നീങ്ങുകയും വൃക്കകളുടെ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file