എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സമകാലിക മലയാളം ഡെസ്ക്

എയർ കണ്ടീഷണർ എന്നത് എല്ലാ വീട്ടിലേയും ഒരാവശ്യവസ്തുവായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

Air Conditioner | Pinterest

അലർജി ഉള്ളവർ AC ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തുമ്മലും മൂക്കടപ്പും കൂടുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

എസി പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Air Conditioner | Pinterest

ഫിൽറ്റർ മാറ്റാം

കൃത്യമായ ഇടവേളകളിൽ എസി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കൂടാതെ കൃത്യമായ സമയങ്ങളിൽ എയർ ഫിൽറ്റർ മാറ്റി പുതിയത് വയ്ക്കാനും മറക്കരുത്. അഴുക്ക് അടിഞ്ഞുകൂടിയാൽ ശരിയായ വായുസഞ്ചാരം ഉണ്ടാകില്ല.

പ്രതീകാത്മക ചിത്രം | Pinterest

താപനില

നിശ്ചിതമായ താപനിലയിൽ എസി പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കണം. അമിതമായ തണുപ്പിൽ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാം

പ്രതീകാത്മക ചിത്രം | Pinterest

ചൂട് വായു

എസി പ്രവർത്തിക്കുന്ന സമയത്ത് വാതിലുകളും ജനാലകളും പൂർണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പുറത്ത് നിന്നും വായു അകത്തേക്ക് കയറുമ്പോൾ മുറി ശരിക്കും തണുക്കാതെയാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

അറ്റകുറ്റ പണികൾ

ഉപകരണങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഇടയ്ക്കിടെ പരിശോധിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. തകരാറുകൾ ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാനും ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

വായുസഞ്ചാരം

എസി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ഉപകരണം ചൂടാകാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വിശ്രമം നൽകാം

തുടർച്ചയായി എസി പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാം. നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ കൂടുതൽ ഊർജ്ജം ആവശ്യമായി വരുകയും ഉപകരണത്തിന് അമിതമായി പ്രവർത്തിക്കാൻ സമ്മർദ്ദം ഉണ്ടാവുകയും ചെയ്യുന്നു.

Air Conditioner | Pinterest

വാങ്ങുമ്പോൾ ശ്രദ്ധിക്കാം

എസി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വലിപ്പം കൂടുതലുള്ള മുറിയിൽ ചെറിയ എസി ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ആവശ്യം അനുസരിച്ചുള്ളത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Air Conditioner | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File