ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഒരു ഭക്ഷ്യവസ്തുവുമായി ശരീരം പൊരുത്തപ്പെടാതിരിക്കുകയും വിവിധ ലക്ഷണങ്ങളോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഭക്ഷണത്തോടുള്ള അലർജി അഥവാ ഫുഡ് അലർജി.

പ്രതീകാത്മക ചിത്രം | Pinterest

നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ തന്നെ ഒരുപക്ഷേ ഫുഡ് അലർജി ഉണ്ടാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണ അലർജിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | AI Generated

അലർജി മാറില്ല

കാലങ്ങളോളം കഴിക്കാതിരുന്നാൽ അലർജി തനിയെ മാറിക്കോളും എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. നാളുകൾക്ക് ശേഷം കഴിക്കുമ്പോൾ റിയാക്ഷൻ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത കൂടുതൽ.

പ്രതീകാത്മക ചിത്രം | Pinterest

പൂർണ്ണമായി ഒഴിവാക്കുക

അലർജിയുള്ള ഭക്ഷണങ്ങൾ (പ്രത്യേകിച്ച് ഞണ്ട്, ചെമ്മീൻ, കക്ക തുടങ്ങിയവ) ചെറിയ അളവിൽ പോലും കഴിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | AI generated

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ പോകുക

അലർജിയുള്ള ഭക്ഷണം കഴിച്ചതിന് ശേഷം ശ്വാസതടസ്സം, തൊണ്ടയിലോ ചുണ്ടിലോ നീര് വരിക, ദേഹത്ത് തടിപ്പും ചൊറിച്ചിലും അനുഭവപ്പെടുക, തലകറക്കം എന്നിവ ഉണ്ടായാൽ ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ

ബീഫ്, പോർക്ക് തോടുള്ള മത്സ്യങ്ങളായ കൊഞ്ച്, കണവ, ചെമ്മീൻ, ഞണ്ട്, കക്ക, കല്ലുമ്മക്കായ തുടങ്ങിയവയ അലർജി ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File