കിച്ചൻ ക്ലീനിങ് ഇനി എളുപ്പം; എല്ലാ വീട്ടമ്മമാരും അറിയേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലമാണ് അടുക്കള.

പ്രതീകാത്മക ചിത്രം

അടുക്കളയിലെ ചെറിയ അശ്രദ്ധ പോലും എണ്ണക്കറ, ഭക്ഷണാവശിഷ്ടങ്ങൾ, ദുർഗന്ധം, ബാക്ടീരിയ എന്നിവ അടിഞ്ഞുകൂടാൻ കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

അടുക്കള എളുപ്പത്തിൽ വൃത്തിയാക്കാനും കൂടുതൽ സമയം ലാഭിക്കാനും സഹായിക്കുന്ന ചില ട്രിക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വൃത്തിയാക്കാം

എല്ലാം കൂടി ഒരു ദിവസം വൃത്തിയാക്കാമെന്ന് കരുതി കൂട്ടി വയ്ക്കരുത്. അടുക്കള പ്രതലങ്ങൾ, ഉപയോഗിക്കുന്ന പാത്രങ്ങൾ, മാറ്റ് തുടങ്ങിയവയെല്ലാം അഴുക്ക് പറ്റുന്നതിന് അനുസരിച്ച് കഴുകാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

സിങ്ക് കഴുകാം

അടുക്കളയിൽ പാത്രങ്ങൾ കഴുകിയതിന് ശേഷം സിങ്ക് നന്നായി വെള്ളമൊഴിച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുന്നതും ദുർഗന്ധം ഉണ്ടാവുന്നതിനെയും തടയുന്നു.

പ്രതീകാത്മക ചിത്രം | Pinterest

മാലിന്യങ്ങൾ നീക്കം ചെയ്യാം

അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ പൊടിപടലങ്ങൾ നീക്കം ചെയ്യുകയും നന്നായി അടിച്ചുവാരാനും മറക്കരുത്.

പ്രതീകാത്മക ചിത്രം | Pinterest

പാത്രങ്ങൾ കഴുകാം

ഭക്ഷണാവശിഷ്ടങ്ങളോടെ പാത്രങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഉപയോഗം കഴിഞ്ഞാൽ ഉടൻ കഴുകി വൃത്തിയാക്കാൻ മറക്കരുത്. അധിക നേരം അങ്ങനെ തന്നെ സൂക്ഷിക്കുമ്പോൾ അണുക്കളും അടുക്കളയിൽ ദുർഗന്ധവും ഉണ്ടാകുന്നു.

washing dishes

ഫ്ലോർ വൃത്തിയാക്കാം

ദിവസവും ഫ്ലോർ അടിച്ചുവാരാനും ആഴ്ചയിൽ ഒരിക്കലെങ്കിലും തുടയ്ക്കാനും ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam