വൈറ്റമിൻ സി സിറം വാങ്ങും മുൻപ് അറിയണം ഇക്കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിന് വളരെ പ്രധാനമായ വൈറ്റമിനുകളിൽ ഒന്നാണ് വൈറ്റമിൻ സി.

പ്രതീകാത്മക ചിത്രം | Pinterest

ചർമത്തിന് തിളക്കവും യുവത്വവും നൽകുന്നതിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന് വൈറ്റമിൻ സി സിറം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സംശയങ്ങളും നിരവധിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

വൈറ്റമിൻ സി സിറം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

പാക്കേജിങ്ങിൽ ശ്രദ്ധിക്കണം

ഇരുണ്ട കുപ്പികളിൽ പാക് ചെയ്തിട്ടുള്ള വൈറ്റമിൻ സി സീറം തിരഞ്ഞെടുക്കുക. ഇരുണ്ട ഇടങ്ങൾ വേണം ഇവ സൂക്ഷിക്കുന്നതിന് തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ വൈറ്റമിൻ സി സീറം ഓക്സിഡൈസ് ആകും, നിറം ഇരുണ്ടതാകും. പിന്നീട് ഇവ ഉപയോഗശൂന്യമാണ്

പ്രതീകാത്മക ചിത്രം | Pinterest

വൈറ്റമിൻ സി സ്ട്രെങ്ത്

10–15% ആണ് ആവശ്യമായ വൈറ്റമിൻ സി സ്ട്രെങ്ത്. എട്ടു ശതമാനത്തിൽ താഴെയുള്ളത് ചർമത്തിനു ഗുണകരമാകില്ല. അതേസമയം 20ൽ കൂടുതൽ ചർമത്തെ അസ്വസ്ഥമാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

വില

ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ആയ വൈറ്റമിൻ സി പോലുള്ളവ ഗുണമേന്മയുള്ള മികച്ച ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വൈറ്റമിൻ സി സോൾട്സ്

സീറം വാങ്ങുമ്പോൾ ബോട്ടിലിൽ അടയാളപ്പെടുത്തിയിരിക്കുന്ന വൈറ്റമിൻ സി സോൾട്സ് ഏതാണെന്ന് പരിശോധിക്കണം. മഗ്‌നേഷ്യം അസ്കോർബിൽ ഫോസ്ഫേറ്റ്, സോഡിയം അസ്കോർബിൽ ഫോസ്ഫേറ്റ്, ഇത്തൈലസ്കോർബിക് ആസിഡ് എന്നിവയാണ് വേണ്ടത്.

പ്രതീകാത്മക ചിത്രം | Pinterest

ഫെറൂലിക് ആസിഡ്

വൈറ്റമിൻ സിയോടൊപ്പം ഫെറൂലിക് ആസിഡ് ചേരുന്ന സീറം തിരഞ്ഞെടുത്താൽ ചർമകാന്തി ഇനിയും മികച്ചതാകും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File