'തിരി മുറിയാതെ'; തിരുവാതിര ഞാറ്റുവേല തുടങ്ങി, അറിയാം പ്രത്യേകതകള്‍

സമകാലിക മലയാളം ഡെസ്ക്

കാര്‍ഷിക കേരളം കാത്തിരുന്ന തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമായി. ഞാറ്റുവേലകളില്‍ രാജാവാണ് തിരുവാതിര ഞാറ്റുവേല.

thiruvathira njattuvela

ജൂലൈ 6ന് രാവിലെ വരെയുള്ള (മിഥുനം 8 രാവിലെ മുതല്‍ 22 രാവിലെ വരെ), രണ്ടാഴ്ചയിലധികം കാലമാണ് 'തിരുവാതിര ഞാറ്റുവേല' നീണ്ടുനില്‍ക്കുക.

thiruvathira njattuvela

'തിരുവാതിര തിരിമുറിയാതെ' എന്നാണ് ഇക്കാലത്തെ മഴയെ പണ്ടുള്ളവര്‍ വിശേഷിപ്പിച്ചു പോന്നത്. കേരളത്തിലെ കൃഷിസമ്പ്രദായത്തിന് ഏറ്റവും ഗുണം ചെയ്യുന്ന കാലമാണിത്.

thiruvathira njattuvela

തിരുവാതിര ഞാറ്റുവേലയില്‍ തിരി മുറിയാതെ മഴ പെയ്യും എന്നാണു ചൊല്ല്. തിരുവാതിരയില്‍ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയില്‍ എന്നുമുണ്ട് ചൊല്ല്. വെയിലും മഴയും ഒരേപോലെ കിട്ടുന്ന കാലമാണിത്.

thiruvathira njattuvela

ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. പഞ്ചാംഗം നോക്കിയാണ് ഇത് മനസ്സിലാക്കുന്നത്

thiruvathira njattuvela

സൂര്യന്‍ തിരുവാതിര നക്ഷത്രത്തിനൊപ്പം സഞ്ചരിക്കുന്ന കാലമായത് കൊണ്ടാണ് തിരുവാതിര ഞാറ്റുവേല എന്ന് പേരുവന്നത്.

thiruvathira njattuvela |

ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നും നടുന്നവയെല്ലാം നന്നായി തഴച്ചു വളരുമെന്നുമാണ് കര്‍ഷകരുടെ വിശ്വാസം.

thiruvathira njattuvela

കാലവര്‍ഷം കനത്തു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതു കൊണ്ടും ചെറുതായി തുടര്‍ച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമാണ്.

thiruvathira njattuvela

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam