സമകാലിക മലയാളം ഡെസ്ക്
രാവിലെയും വൈകുന്നേരവും ഒരു ഗ്ലാസ് ചൂട് ചായ കിട്ടിയാല്‍ അന്നത്തെ ദിവസം തന്നെ ഹാപ്പിയായി എന്ന് കരുതുന്നവരാണ് നമ്മൾ.
ഇത് പോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് വൈകുന്നേരങ്ങളിലെ ചായയ്‌ക്കൊപ്പമുള്ള പലഹാരങ്ങളും.
ചായയൊടൊപ്പം നല്ല രുചിയാണ് എന്ന് പറഞ്ഞ് കഴിക്കുന്ന പല ഭക്ഷണങ്ങളും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
അതിനാല്‍ ചായക്കൊപ്പം കഴിക്കുന്നതിനായി ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ചില ഭക്ഷ്യവസ്തുക്കൾ ചായയ്‌ക്കൊപ്പം കഴിക്കുന്നത് രുചിയിൽ വ്യത്യാസമുണ്ടാക്കുകയും ,ശരീരത്തിലെ ആന്റി ഓക്സിഡന്റുകളുടെ അളവിനെ കുറയ്ക്കുകയും , ദഹനപ്രക്രിയയെ ബാധിക്കുകയും ചെയ്യും.
ചായയ്‌ക്കൊപ്പം ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
പാൽ ഉൽപ്പന്നങ്ങൾ
ചായയ്‌ക്കൊപ്പം ചീസ്, യോഗർട്ട്, ക്രീം പോലുള്ള പാൽ ഉൽപ്പന്നങ്ങൾ ചേർക്കുന്നത് നല്ലതല്ല, കാരണം ഇവയിലെ പ്രോട്ടീൻ ചായയിലെ ആന്റിഓക്‌സിഡന്റുകളുമായി കലരുമ്പോൾ ഹൃദയാരോഗ്യത്തെയും മെറ്റാബോളിസത്തിനെയും ബാധിക്കാം.
സിട്രസ് പഴങ്ങൾ
ചായയ്‌ക്കൊപ്പം സിട്രസ് പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും ,വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നതിനും കാരണമാകും. സിട്രസ് പഴങ്ങളിൽ അടങ്ങിയ വിറ്റാമിന് സി യും ചായയിലെ ടാനിനും കൂടി ചേരുമ്പോൾ കയ്പ്പ് രുചി അനുഭവപ്പെടുകയും ചെയ്യും.
സ്‌പൈസി ഫുഡുകൾ
ചായയോടൊപ്പം സ്‌പൈസി ഫുഡുകൾ കഴിക്കുമ്പോൾ ഇതിൽ അടങ്ങിയിരിക്കുന്ന കാപ്സൈസിൻ ചായയിലെ ടാനിൻസുമായി റിയാക്ഷൻ സംഭവിക്കുകയും പിന്നീടിത് വയർ വേദന ,നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ചായയ്‌ക്കൊപ്പം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ന്യൂട്രിയന്റ്സ് നഷ്ടപ്പെടും. ചായയിൽ ഓക്സലേറ്റുകൾ ഉണ്ട്, ഇവ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് പോലുള്ളവയെ അബ്സോർബ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു.
അയൺ അടങ്ങിയ ഭക്ഷണം
ചായയോടൊപ്പം അയൺ കൂടുതലായി അടങ്ങിയിരിക്കുന്ന ചീര, ബീൻസ്, നട്ട്സ് എന്നിവ കഴിക്കുമ്പോൾ ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻസും ഓക്സലേറ്റുകളും പ്രതികൂലമായി ബാധിക്കുകയും അയൺ അബ്സോർബ് ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates