അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

സമകാലിക മലയാളം ഡെസ്ക്

ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തിരിക്കുന്ന ദിവസങ്ങളിൽ ബ്രേക്ക്ഫാസ്റ്റ് എങ്ങനെ തയ്യാറാക്കും എന്നത് പലരുടെയും ആശങ്കയാണ്.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ പാചകം ചെയ്യാതെ തന്നെ വളരെ ഹെൽത്തിയും ട്രെൻഡിയുമായ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനുകൾ ഉണ്ടെങ്കിലോ?

പ്രതീകാത്മക ചിത്രം | AI Generated

വിദേശ രാജ്യങ്ങളിലെയും നമ്മുടെ നാട്ടിലെയും ജെൻ സി യുവാക്കൾക്കിടയിൽ ഇപ്പോൾ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന, ഗ്യാസ് ആവശ്യമില്ലാത്ത ചില 'സൂപ്പർ ബ്രേക്ക്ഫാസ്റ്റ്' വിഭവങ്ങൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | AI Generated

ഓവർനൈറ്റ് ഓട്‌സ്

ഓട്‌സ് ഒരു പാത്രത്തിലെടുത്ത് അതിൽ മുങ്ങിനിൽക്കത്തക്ക രീതിയിൽ പാലോ യോഗർട്ടോ ചേർക്കുക. രാത്രി മുഴുവൻ ഇത് ഫ്രിഡ്ജിൽ വെച്ച് രാവിലെ ഫ്രഷ് ബ്ലൂബെറി, ബദാം, വാൽനട്ട് അല്ലെങ്കിൽ ഈന്തപ്പഴം എന്നിവ ചേർത്ത് കഴിക്കാം. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ ഫൈബർ നൽകുകയും ചെയ്യും.

Overnight oats | Pinterest

ഹമ്മസും അവോക്കാഡോ ടോസ്റ്റും

അവോക്കാഡോയുടെ ഉൾഭാഗം എടുത്ത് നന്നായി ഉടച്ച് ടോസ്റ്റ് ചെയ്ത ബ്രെഡിന് മുകളിൽ പുരട്ടുക. ഇതിന് മുകളിൽ പ്രോട്ടീൻ സമ്പന്നമായ ഹമ്മസ് കൂടി ഒരു ലെയറായി ചേർത്താൽ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെഡി.

Hummus and avocado toast | Pinterest

ചിയ സീഡ് പുഡിംഗ്

ചിയ വിത്തുകൾ പാലിലോ തേങ്ങാപ്പാലിലോ കുതിർത്ത് രാത്രി മുഴുവൻ വെക്കുക. രാവിലെ ഇതൊരു പുഡിംഗ് പരുവത്തിലായിട്ടുണ്ടാകും. ഇതിലേക്ക് സീസണൽ പഴങ്ങളും നട്‌സും അല്പം തേനും ചേർക്കാം. ഒമേഗ-3 ഫാറ്റി ആസിഡും ഫൈബറും ഇതിൽ ധാരാളമുണ്ട്.

Chia seed pudding | Pinterest

സ്പ്രൗട്ട് സാലഡ്

മുളപ്പിച്ച ധാന്യങ്ങളിലേക്ക് സവാള, തക്കാളി, വെള്ളരിക്ക, മല്ലിയില എന്നിവ അരിഞ്ഞു ചേർക്കാം. ഒപ്പം അല്പം നാരങ്ങാനീരും ചാട്ട് മസാലയും കൂടി ചേർത്താൽ ബ്രേക്ക്ഫാസ്റ്റ് റെഡി. ഇത് ഫ്രഷ് ആയി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Sprout Salad | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file