രാവിലെ 11 മണിയ്ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ശരീരത്തിന് വീണ്ടും ഊർജം ആവശ്യമാകുന്ന സമയമാണ് 11 മണി.

പ്രതീകാത്മക ചിത്രം | AI Generated

അതിനാൽ പോഷകസമൃദ്ധമായ, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

11 മണിയ്ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ചൊരു പഴമാണ് പേരയ്ക്ക.

Guava | Pinterest

നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക 11 മണിയ്ക്ക് കഴിക്കുന്നത് ഉച്ച ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Guava | Pinterest

പ്രകൃതിദത്തമായ മധുരവും ഫൈബറും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്ന പേരയ്ക്ക വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകാനും സഹായിക്കുന്നു

Guava | Pinterest

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

Guava | Pinterest

പേരയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

Guava | Pinterest

ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Guava | Pinterest

വിറ്റാമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

Guava | Pinterest

കഴിക്കേണ്ട വിധം

പേരയ്ക്ക ചെറിയ കഷ്ണങ്ങളായി മുറിച്ച് കുറച്ച് മുളക് പൊടിയും അൽപം ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്.

Guava | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam