ഫിറ്റ്നസിൽ വിട്ടുവീഴ്ചയില്ലാത്ത താരം, സൂര്യയുടെ ഹെൽത്ത് മന്ത്ര ഇതാണ്

സമകാലിക മലയാളം ഡെസ്ക്

51-ാം വയസ്സിലേക്കെത്തുമ്പോഴും തന്റെ ഫിറ്റ്നസും ആരോഗ്യവും കൃത്യമായി നിലനിർത്തുന്ന താരമാണ് തമിഴ് നടൻ സൂര്യ .

Suriya

വർഷങ്ങളായി പിന്തുടരുന്ന നിയന്ത്രിത ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവുമാണ് ഇതിന് പിന്നിലെ പ്രധാന രഹസ്യം.

Suriya

ഒരു അഭിമുഖത്തിൽ താരം തന്റെ ഫിറ്റ്നസ് രഹസ്യം എന്താണെന്ന് വ്യക്താക്കിയിരുന്നു.

Suriya

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, കൃത്യമായ ഡയറ്റ് പ്ലാൻ, സ്ഥിരമായ ഫിറ്റ്നസ് റൂട്ടീൻ എന്നിവയാണ് സൂര്യയെ ഇന്നും യുവത്വം നിലനിർത്താൻ സഹായിക്കുന്നത്.

Suriya

സൂര്യയുടെ പ്രഭാതഭക്ഷണത്തിൽ മുട്ടയുടെ വെള്ള നിർബന്ധമായും ഉൾപ്പെടുത്താറുണ്ട്.

Suriya

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ മുട്ടയുടെ വെള്ളയോടൊപ്പം പാലും താരം കഴിക്കാറുണ്ട്.

Suriya

ഉച്ചഭക്ഷണത്തിൽ ചിക്കൻ നിർബന്ധമാണ്. പലപ്പോഴും ചോറും ചിക്കനുമാണ് പ്രാതലായും ഉച്ചഭക്ഷണമായും താരം തിരഞ്ഞെടുക്കുന്നത്.

Suriya

ലഘുഭക്ഷണമായി ജങ്ക് ഫുഡുകളും സ്‌നാക്ക്സുകളും ഒഴിവാക്കി, സീസണലായി ലഭിക്കുന്ന പഴങ്ങളാണ് സൂര്യ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.

Suriya

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്ന താരം, വളരെ കുറച്ച് ഉപ്പും നിയന്ത്രിത അളവിൽ മാത്രമുള്ള പഞ്ചസാരയുമാണ് ഉപയോ​ഗിക്കുന്നത്.

Suriya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam