ഇതാണ് മലൈകയുടെ സൗന്ദര്യത്തിന്റെ രഹസ്യം

സമകാലിക മലയാളം ഡെസ്ക്

50കളിൽ എത്തി നിൽക്കുന്ന മലൈകയുടെ ഫിറ്റ്നസ് ടിപ്സുകൾ ആരാധകർക്ക് ഏറെ പരിചിതമാണ്.

Malaika Arora | Instagram

ഭക്ഷണത്തിലും വ്യായാമത്തിലും മാത്രമല്ല ചർമ്മ പരിചരണത്തിലും ശ്രദ്ധിക്കാൻ മലൈക മറക്കാറില്ല.

Malaika Arora | Instagram

50കളിലും തൻ്റെ ചർമ്മം സോഫ്റ്റും തിളക്കമുള്ളതുമായിരിക്കുന്നതിൻ്റെ രഹസ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് താരം.

Malaika Arora | Instagram

താരത്തിന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു സ്പൂൺ നെയ്യ് കഴിച്ചാണ്. ഒരു ദിവസത്തിലെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്ക് കഴിക്കും.

Ghee | Pinterest

എല്ലാ അടുക്കളയിലും ലഭ്യമായ മൂന്ന് ലളിതമായ ചേരുവകൾ ഉപയോഗിച്ചുള്ള ബോഡി സ്‌ക്രബ് ആണ് മലൈക ഉപയോ​ഗിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

കാപ്പിപ്പൊടി, പഞ്ചസാര , വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം എണ്ണ എന്നിവയാണ് ചേരുവകൾ.

Coffee powder, sugar, coconut oil | AI Generated

ഒരു ചെറിയ ബൗളിൽ കാപ്പിപ്പൊടിയെടുത്ത് അതിലേയ്ക്ക് പഞ്ചസാര പൊടിച്ചതും അൽപം വെളിച്ചെണ്ണയോ ബദാം എണ്ണയോ ചേർത്തിളക്കി യോജിപ്പിച്ചാണ് സ്ക്രബ് തയ്യാറാക്കുന്നത്.

coffee body scrub | Pinterest

ഉപയോ​ഗിക്കേണ്ട വിധം

കുളിക്കുന്നതിനു മുമ്പ് തയ്യാറാക്കിയ ബോഡി സ്ക്രബ് പുരട്ടാം.

പ്രതീകാത്മക ചിത്രം | Pinterest

കൈകൾ ഉപയോഗിച്ച മൃദുവായി 10 മിനിറ്റ് മസാജ് ചെയ്യാം. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തിലെ മൃതകോശങ്ങളും, മറ്റ് പാടുകളും, അമിത എണ്ണ മയവും നീക്കം ചെയ്ത് കൂടുതൽ സോഫ്റ്റാകൻ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file