വണ്ണം കുറയ്ക്കാനും സൗന്ദര്യത്തിനും ഈ ചായ മതി

സമകാലിക മലയാളം ഡെസ്ക്

ഈയിടെയായി മലയാളികളുടെ മനം കവര്‍ന്ന ഐറ്റമാണ് കശ്മീരി കാവ.

Kashmiri Kahwa Tea | Pinterest

നൂറ്റാണ്ടുകളായി കശ്മീരി താഴ്‌വരകളിൽ ഉപയോഗിച്ചുപോരുന്ന ഈ പാനീയം ഇപ്പോള്‍ ഇങ്ങ് കേരളത്തിലും വൈറലാണ്.

Kashmiri Kahwa Tea | Pinterest

കശ്മീരിലെ പ്രത്യേക ഗ്രീൻ ടീ ഇലകൾക്കൊപ്പം, കുങ്കുമപ്പൂവ്, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

Kashmiri Kahwa Tea | Pinterest

സാധാരണ ചായയിൽ നിന്ന് വ്യത്യസ്തമായി കാവയിൽ പാൽ ചേർക്കാറില്ല.

Kashmiri Kahwa Tea | Pinterest

കശ്മീരി കാവ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ നോക്കാം

Kashmiri Kahwa Tea | Pinterest

വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് സുഗന്ധവ്യഞ്ജനങ്ങളും ചായയിലയും ചേർത്ത് സത്ത് വേർതിരിച്ചെടുക്കുന്നു. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കുന്നതാണ് കാവയുടെ രീതി.

Kashmiri Kahwa Tea | Pinterest

കശ്മീരിലെ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാനാണ് പണ്ട് മുതൽക്കേ ആളുകൾ കാവ ഉപയോഗിച്ചിരുന്നത്. അതിനാൽ കാവ കുടിക്കുന്നത് ശരീരത്തിന് ചൂട് നൽകുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Kashmiri Kahwa Tea | Pinterest

ദഹനത്തിന് സഹായിക്കാനും സ്ട്രെസ് കുറയ്ക്കാനും കാവയിലെ ചേരുവകൾക്ക് പ്രത്യേക കഴിവുണ്ട്.

Kashmiri Kahwa Tea | Pinterest

കാവയിലെ ചേരുവകൾ മനസ്സിനെ ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും. അതിനാൽ രാത്രിയിൽ കാവ കുടിക്കുന്നത് സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നു.

Kashmiri Kahwa Tea | Pinterest

ഇതിലെ പ്രധാന ചേരുവയായ കുങ്കുമപ്പൂവ് ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമ്പോൾ, ഏലക്കയും കറുവപ്പട്ടയും ദഹനം സുഗമമാക്കാനും വയറിലെ അസ്വസ്ഥതകൾ നീക്കാനും ഉത്തമമാണ്.

Kashmiri Kahwa Tea | Pinterest

ഗ്രീൻ ടീ ഇലകളിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതിനൊപ്പം മെറ്റബോളിസം വർദ്ധിപ്പിച്ച് അമിതഭാരം കുറയ്ക്കാൻ സഹായിക്കും

Kashmiri Kahwa Tea | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File