സമകാലിക മലയാളം ഡെസ്ക്
രാജ്യമൊട്ടാകെ അലയടിക്കുന്ന ജെൻ സി പ്രതിഷേധ സമരത്തിനിടെ സോഷ്യൽ മീഡിയയിൽ താരമാവുകയാണ് ചില സെലിബ്രിറ്റികൾ. അതേസമയം എയറിലാകുന്ന സെലിബ്രിറ്റികളുമുണ്ട്
രഞ്ജിനി ഹരിദാസാണ് യുവതയെ കയ്യിലെടുത്ത സ്റ്റാർ. ആദ്യ ദിവസംതന്നെ പ്രതിഷേധത്തിന്റെ ഭാഗമാവുകയും തുടർന്നും പ്രതിഷേധത്തിനൊപ്പം നിലപാടെടുക്കുകയും ചെയ്ത രഞ്ജിനി ഹരിദാസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്
പ്രതിഷേധത്തിന്റെ ആദ്യ ദിവസം മുതൽ ഇപ്പോഴും ഡൽഹിയിൽ വിദ്യാർഥികൾക്കൊപ്പം സമരമുഖത്തുണ്ട് റാപ്പറും നടനുമായ ഹനുമാൻകൈന്റ്
വിദ്യാർഥികൾ സുരക്ഷിതമായി വീടുകളിലേക്കു മടങ്ങണമെന്ന് അറിയിക്കുകയും വിമർശനമുന്നയിച്ച അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും കാവിയാണ് തന്റെ ഇഷ്ട നിറമെന്ന് അറിയിക്കുകയും ചെയ്ത പേർളി മാണിക്ക് നഷ്ടമായത് രണ്ടു ലക്ഷത്തിലധികം ഫോളേവേഴ്സിനെ
പ്രതിഷേധം ആരംഭിച്ചപ്പോൾ തന്നെ രാജ്യത്തെ യുവാക്കൾക്ക് പിന്തുണയറിയിച്ചെത്തിയ ടൊവിനോയെ ചേർത്തുപിടിക്കുന്നുണ്ട് ജെൻ സി
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വൈകിയെങ്കിലും പ്രതികരിച്ച ജ്യോതികയ്ക്കും ജെൻ സി സപ്പേർട്ട് അറിയിക്കുന്നുണ്ട്
ദുരന്തർ എന്ന സിനിമയിലെ നായികയുടെ പ്രതികരണവും കയ്യടി നേടുന്നുണ്ട്. 'കരിയർ നഷ്ടപ്പെട്ടാലും നട്ടെല്ല് നഷ്ടപ്പെടുത്തില്ല, പോയി വേറെ ആരെയെങ്കിലും പേടിപ്പിക്ക്' എന്നാണ് അയേഷ ഖാൻ പ്രതികരിച്ചത്
മുംബൈയിൽ നടന്ന പ്രതിഷേധ സമരത്തിനിടെ വൈറലായ യുവതിയുടെ ചിത്രം അനുകരിച്ചുകൊണ്ട് പോസ്റ്റിട്ടുകൊണ്ട് നവ്യ നായരും എയറിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates