കടുത്ത വെയിലില്‍ വിശ്രമം അനിവാര്യം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കാനുള്ള സുദിനം വന്നെത്തിയിരിക്കുകയാണ്.

ആറ്റുകാല്‍ പൊങ്കാല | File

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പും.

ആറ്റുകാല്‍ പൊങ്കാല | ഫയല്‍

ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്.

ആറ്റുകാല്‍ പൊങ്കാല | ഫയൽ

ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആരോ​ഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ആറ്റുകാൽ പൊങ്കാല | File

കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക

ആറ്റുകാല്‍ പൊങ്കാല | File

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക

ആറ്റുകാല്‍ പൊങ്കാല | File

ശുദ്ധജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക

ആറ്റുകാല്‍ പൊങ്കാല | File

തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും

ആറ്റുകാല്‍ പൊങ്കാല | File

ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക

ആറ്റുകാല്‍ പൊങ്കാല | File

ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക

ആറ്റുകാൽ പൊങ്കാല | ഫയല്‍ ചിത്രം

ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക. കുടിക്കാന്‍ വെള്ളം നല്‍കണം

ആറ്റുകാൽ പൊങ്കാല | File

കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്.

ആറ്റുകാൽ പൊങ്കാല | File

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക. മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം

Medicine | Pinterest

തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്

ആറ്റുകാല്‍ പൊങ്കാല | ഫയൽ

ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്

ആറ്റുകാൽ പൊങ്കാല | File

തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.

ആറ്റുകാൽ പൊങ്കാല | File

വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.

ആറ്റുകാൽ പൊങ്കാല | file

തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം

ആറ്റുകാൽ പൊങ്കാല | File

പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

ആറ്റുകാൽ പൊങ്കാല | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File