സമകാലിക മലയാളം ഡെസ്ക്
സ്നേഹിക്കപ്പെടാനായി നിങ്ങൾ മാറേണ്ടതുണ്ടെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു സ്നേഹമല്ല; സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് അനുപമ ഓർമപ്പെടുത്തുന്നത് വലിയൊരു വിപത്താണ്.
നാർസിസിസ്റ്റിക് അബ്യൂസ് നേരിടേണ്ടി വന്നതായാണ് അനുപമ വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വർഷമായി ടോക്സിക് ബന്ധത്തിലായിരുന്നുവെന്നും ഇപ്പോൾ അതിൽ നിന്നും പുറത്തുകടക്കുകയാണെന്നുമുള്ള വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
"നമുക്ക് ഈ എക്‌സ്ട്രീം വേദന തരുന്ന ആള്‍ തന്നെയാണ് നമ്മുടെ റിലീഫ് എന്നതും ആലോചിക്കണം. ലഹരി ഉപയോഗിക്കില്ലേ. അതുപോലെ. ഇത് സ്നേഹമാണെന്ന് ആദ്യം നിങ്ങൾ വിചാരിക്കും. പിന്നെ അവർക്ക് മുൻഗണന കൊടുക്കും. പിന്നെ അത് അറ്റാച്ച്മെന്റാകും. ഒടുവിൽ അത് അഡിക്ഷൻ ആകും"
പങ്കാളിയ്‌ക്കൊപ്പമിരിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടേണ്ടത് സമാധാനമാണ്. പക്ഷെ സൈക്കോളജിക്കലി അവരോട് പറയാനുള്ളത് റിഹേഴ്‌സ് ചെയ്യുകയാണ്. ഞാനിത് പറഞ്ഞാല്‍ അവരെന്താകും മറുപടി പറയുകയെന്നാകും ചിന്ത. അത് ഭയപ്പെടുത്തുന്ന അവസ്ഥയാണ്. വളരെ പതുക്കെയാണ് അത് സംഭവിക്കുക: അനുപമ പരമേശ്വരൻ
ഒരുപാട് കാര്യങ്ങളിൽ അവർ നമ്മളെ നിയന്ത്രിക്കുന്നുണ്ട്. സ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട്. നമുക്കത് തിരിച്ചറിയാനാകില്ല. തിരിച്ചറിയാൻ പറ്റില്ല.
അൺകണ്ടീഷണൽ ആയിട്ടുള്ള സ്നേഹമല്ല അത്. ഇത് അഡിക്ഷനാണ്. ആ ആളില്ലാതെ നമുക്ക് പറ്റില്ല എന്ന അവസ്ഥയിലാകും: അനുപമ ഓർമപ്പെടുത്തുന്നു
അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ അനുപമ പരമേശ്വരൻ ഇന്ന് തെന്നിന്ത്യൻ സിനിമ വ്യവസായത്തിലെ സുപ്രധാന നായികമാരിലൊരാളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates