സമകാലിക മലയാളം ഡെസ്ക്
"ജീവിതം എന്നത് നിങ്ങളെ കണ്ടെത്തുന്നതല്ല. ജീവിതം എന്നത് നിങ്ങളെ നിങ്ങൾ തന്നെ സൃഷ്ടിക്കുന്നതാണ്" : ജോർജ് ബെർണാഡ് ഷാ
"സ്വയം കണ്ടെത്താൻ കാത്തിരിക്കരുത്; ഓരോ ദിവസവും നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയെ നിങ്ങൾ തന്നെ രൂപപ്പെടുത്തുക" എന്നതാണ് ഷായുടെ വാക്കുകൾ ഓർമിപ്പിക്കുന്നത്
നമ്മുടെ വ്യക്തിത്വം എവിടെയോ മറഞ്ഞുകിടക്കുന്നതല്ല; നമ്മുടെ തീരുമാനങ്ങൾ, ശീലങ്ങൾ, പരിശ്രമം, മൂല്യങ്ങൾ എന്നിവയിലൂടെയാണ് അത് രൂപപ്പെടുന്നത് എന്നതാണ് ബെർണാഡ് ഷായുടെ വാക്കുകൾ അർത്ഥമാക്കുന്നത്
നിങ്ങളുടെ വ്യക്തിത്വം മുൻകൂട്ടി എഴുതിവെച്ച ഒന്നല്ല.നിങ്ങൾ ചെയ്യുന്ന ഓരോ തീരുമാനവും, പഠിക്കുന്ന ഓരോ കഴിവും, രൂപപ്പെടുത്തുന്ന ഓരോ ശീലവുമാണ് നിങ്ങളെ നിങ്ങൾ ആക്കുന്നത്
ലോകസാഹിത്യത്തിലെ ഏറ്റവും സ്വാധീനമുള്ള ഐറിഷ് നാടകകൃത്തും ലേഖകനും സാഹിത്യ നിരൂപകനും സാമൂഹിക വിമർശകനുമാണ് ജോർജ് ബർണാഡ് ഷാ (1856–1950)
പിഗ്മാലിയൻ, മാൻ ആൻഡ് സൂപ്പർമാൻ, സെയിന്റ് ജോൺ, ആർമ്സ് ആന്റ് ദ മാൻ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ചിലതാണ്
ഇതിൽ പിഗ്മാലിയൻ പിന്നീട് ലോകപ്രശസ്തമായ മൈ ഫെയർ ലേഡി എന്ന സംഗീതനാടകത്തിനും സിനിമയ്ക്കും പ്രചോദനമായി
ജോർജ് ബെർണാഡ് ഷായുടെ നാടകങ്ങൾ സമൂഹത്തിലെ പല പ്രശ്നങ്ങളെയും ചോദ്യം ചെയ്യുന്നതാണ്
ദാരിദ്ര്യം, സാമൂഹിക അസമത്വം, സ്ത്രീ-പുരുഷ സമത്വം, വർഗവ്യവസ്ഥ, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ നാടകങ്ങളിൽ തെളിഞ്ഞുനിന്നു
1925-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates